ഡാളസിൽ സണ്ണിവൽ സിറ്റി മേയർ സജി ജോർജിന് സ്വീകരണം
Tuesday, August 14, 2018 10:16 PM IST
ഡാളസ്: ഡാളസ് സൗഹൃദ വേദി ഓണാഘോഷത്തോടനുബന്ധിച്ച് അമേരിക്കയിലെ ആദ്യ മലയാളി സിറ്റി മേയർ സജി ജോർജിന് സ്വീകരണം നൽകുന്നു.

സെപ്റ്റംബർ രണ്ടിന് (ഞായർ) വൈകുന്നേരം 5 ന് കരോൾട്ടൺ സെന്‍റ് ഇഗ്‌നേഷ്യസ് മലങ്കര യാക്കോബായ ചർച്ച് ഓഡിറ്റോറിയത്തിലാണ് സ്വീകരണ ചടങ്ങുകൾ. കൊപ്പൽ സിറ്റി കൗൺസിലർ ബിജു മാത്യു, ഫോമാ പ്രസിഡന്‍റ് ഫിലിപ്പ് ചാമത്തിൽ എന്നിവരെ ചടങ്ങിൽ അനുമോദിക്കും.

എന്നും പുതുമ ആഗ്രഹിക്കുന്ന ഡാളസ് സൗഹൃദ വേദി ഈ വർഷത്തെ ഓണാഘോഷം കണികൾക്കുവേണ്ടി വൈവിധ്യങ്ങളുടെ ഒരു നിറകുടം തന്നെ ഒരുക്കിട്ടുള്ളതായി പ്രോഗ്രാം കൺവീനർ തോമസ് കൊട്ടിയാടി, സുകു വർഗീസ് എന്നിവർ അറിയിച്ചു.

റിപ്പോർട്ട് : എബി മക്കപ്പുഴ