ഇല്ലിനോയി മലയാളി അസോസിയേഷന് നവ നേതൃത്വം
Monday, August 13, 2018 8:33 PM IST
ഷിക്കാഗോ: ഇല്ലിനോയി മലയാളി അസോസിയേഷനു നവ നേതൃത്വം. പുതിയ ഭാരവാഹികളായി
ജോര്‍ജ് പണിക്കര്‍ (പ്രസിഡന്‍റ്), വന്ദന മാളിയേക്കല്‍ (സെക്രട്ടറി), റോയി മുളകുന്നം, ജോര്‍ജ് മാത്യു (സീനിയര്‍ വൈസ് പ്രസിഡന്‍റുമാർ), ജോയി പീറ്റര്‍ ഇണ്ടിക്കുഴി (ട്രഷറര്‍), ഏബ്രഹാം ചാക്കോ (ജോയിന്‍റ് ട്രഷറര്‍) എന്നിവരെയും വിവിധ കമ്മിറ്റികളുടെ ചെയര്‍പേഴ്സണ്‍മാരായി കോണ്‍സ്റ്റിറ്റ്യൂഷന്‍: സാം ജോര്‍ജ്, പബ്ലിസിറ്റി: കുര്യന്‍ തുരുത്തിക്കര, സുവനീര്‍: രാജു പാറയില്‍, ഫണ്ട് റൈസിംഗ്: അനില്‍ പിള്ള, യൂത്ത് കോര്‍ഡിനേറ്റര്‍: ഷിനോദ് ജോര്‍ജ്, സ്പോര്‍ട്സ് & റിക്രിയേഷന്‍: സിറിയക് കൂവക്കാട്ടില്‍, മെമ്പര്‍ഷിപ്പ്: ബേസില്‍ പെരേര, ആര്‍ട്സ് ക്ലബ്: ജോസി കുരിശിങ്കല്‍, വിമന്‍സ് കോര്‍ഡിനേറ്റര്‍: ജെസി മാത്തുക്കുട്ടി, യൂത്ത് ഫെസ്റ്റിവല്‍: ജോയി ചെമ്മാച്ചേല്‍ എന്നിവരെയും തെരഞ്ഞെടുത്തു.

മുന്‍ പ്രസിഡന്‍റ് സാം ജോര്‍ജിന്‍റ് അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ 2016 18 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ജോസി കുരിശിങ്കല്‍ റിപ്പോര്‍ട്ടും രാജു പാറയില്‍ കണക്കും അവതരിപ്പിച്ചു പാസാക്കി. സിറിയക് കൂവക്കാട്ടില്‍ ചെയർമാനും മറിയാമ്മ പിള്ള, അനില്‍കുമാര്‍ പിള്ള എന്നിവര്‍ അംഗങ്ങളായ ഇലക്ഷന്‍ കമ്മീഷന്‍ ആണ് തെരഞ്ഞെടുപ്പുകള്‍ക്ക് നേതൃത്വം നല്‍കിയത്.

അമേരിക്കയില്‍ ആദ്യമായി കുട്ടികളുടെ കലാവാസനയെ പ്രോത്സാഹിപ്പിക്കാന്‍ അസോസിയേഷന്‍ തുടക്കംകുറിച്ച "യൂത്ത് ഫെസ്റ്റിവല്‍’ പൂര്‍വ്വാധികം ഭംഗിയായി നടത്തുമെന്നും അതിനു ഷിക്കാഗോ മലയാളികളുടെ പിന്തുണ ഇല്ലിനോയി മലയാളി അസോസിയേഷന് നല്‍കണമെന്നും തെരഞ്ഞെടുപ്പിനുശേഷം ജോര്‍ജ് പണിക്കര്‍ ആവശ്യപ്പെട്ടു. അസിസിയേഷന്‍റെ കേരളത്തിന്‍റെ ബ്രാന്‍ഡ് അംബാസിഡറായി മുന്‍ പ്രസിഡന്‍റ് പോള്‍ പറമ്പിയെ വീണ്ടും തെരഞ്ഞെടുത്തു. സെപ്റ്റംബര്‍ ആദ്യവാരം ഓണാഘോഷം നടത്തുന്നതായി അനില്‍ പിള്ള (ചെയര്‍മാന്‍), മറിയാമ്മ പിള്ള, സിറിയക് കൂവക്കാട്ടില്‍ എന്നിവര്‍ക്ക് യോഗം അധിക ചുമതല നല്‍കി.

ഇല്ലിനോയി മലയാളി അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാകുവാന്‍ തയാറുള്ളവരും, ഓണാഘോഷത്തിന്റെ കലാപരിപാടികളില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവരും സംഘടനാ ഭാരവാഹികളുമായി ബന്ധപ്പെടണമെന്നും അറിയിക്കുന്നു. ഫോണ്‍: 847 401 7771.

റിപ്പോർട്ട് ജോയിച്ചൻ പുതുക്കുളം