റോക്ക് ലാന്‍റ് സെന്‍റ് മേരീസിൽ പെരുന്നാൾ; പരി. കാതോലിക്കാ മുഖ്യകാർമികൻ
Sunday, August 12, 2018 5:08 PM IST
സഫേണ്‍ (ന്യൂയോർക്ക്): സെന്‍റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ഓഫ് റോക്ക്ലാന്‍റിൽ പെരുനാളും, സഭാധ്യക്ഷൻ പരി. ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയ്ക്ക് സ്വീകരണവും.

ഓഗസ്റ്റ് 19-നു ഞായറാഴ്ച വി. കുർബാനയ്ക്കുശേഷം പെരുന്നാൾ കൊടിയേറ്റ് നടക്കുന്നതോടെ ഇടവക പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കംകുറിക്കും. 24-നു വെള്ളിയാഴ്ച വൈകുന്നേരം നമസ്കാരത്തിനും ഗാനശുശ്രൂഷയ്ക്കും ശേഷം ഫാ. ബ്രിൻസ് മാത്യൂസ് പെരുന്നാൾ സന്ദേശം നൽകും. തുടർന്ന് റാസ, ആശീർവാദം, ഭക്ഷണം,

25-നു ശനിയാഴ്ച രാവിലെ 8.30-നു പരി. കാതോലിക്കാ ബാവയ്ക്ക് സ്വീകരണം. നമസ്കാരത്തിനുശേഷം 8.45-നു പരി. കാതോലിക്കാബാവയുടെ പ്രധാന കാർമികത്വത്തിൽ വി. കുർബാന, ഭദ്രാസന അധ്യക്ഷൻ സഖറിയാ മാർ നിക്കളാവോസ് മെത്രാപ്പോലീത്ത സഹകാർമികനായിരിക്കും. തുടർന്ന് റാസ, ആശീർവാദം,, പൊതുസമ്മേളനം, സ്നേവിരുന്ന്.

പരിശുദ്ധ കാതോലിക്കാ ബാവയുടെ സന്ദർശനത്തോടെ ധന്യമായിത്തീരുന്ന ശൂനായോ പെരുന്നാൾ ആഘോഷപരിപാടികളിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാൻ എല്ലാ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നതായി വികാരി റവ.ഡോ. രാജു വർഗീസും (914 426 2529) മറ്റു ഭാരവാഹികളും അഭ്യർത്ഥിച്ചു.

വിവരങ്ങൾക്ക്: സ്വപ്ന ജേക്കബ് (സെക്രട്ടറി) 845 641 1935, ലിജു പോൾ (ട്രഷറർ) 845 642 6183, സജി എം. പോത്തൻ (പെരന്നാൾ കോർഡിനേറ്റർ) 845 642 9161, ഫിലിപ്പോസ് ഫിലിപ്പ് (പെരുന്നാൾ കോർഡിനേറ്റർ) 845 642 2060, ഏബ്രഹാം പോത്തൻ (പെരുന്നാൾ കോർഡിനേറ്റർ) 201 220 3861

റിപ്പോർട്ട്: ജോർജ് തുന്പയിൽ