ജാക്സണ്‍ ഹൈറ്റ്സ് സെന്‍റ് മേരീസിൽ പെരുന്നാൾ
Sunday, August 12, 2018 5:06 PM IST
ന്യൂയോർക്ക്: ജാക്സണ്‍ ഹൈറ്റ്സ് സെന്‍റ് മേരീസ് ഓർത്തഡോക്സ് ഇടവകയിൽ കവൻഷനും പെരുന്നാളും 18, 19 തീയതികളിൽ നടക്കും. ഡോ. യുഹാനോൻ മാർ പോളികർപ്പോസ് മെത്രപ്പൊലീത്താ നേതൃത്വം നൽകും.

ഓഗസ്റ്റ് 18 നു വൈകുന്നേരം 6.30 നു മാർ പോളികർപ്പോസ് മെത്രപ്പൊലീത്താ പ്രഭാഷണം നടത്തും. 19 നു ഞായറാഴ്ച നമസ്കാര ശുശ്രൂഷയും 9.30 നു മെത്രപ്പൊലീത്തയുടെ മുഖ്യകാർമികത്വത്തിൽ കുർബാനയും ഉണ്ടായിരുക്കും. തുടർന്നു നേർച്ച വിളന്പും ഉച്ചഭക്ഷണവും ഉണ്ടായിരിക്കും.

പൊതുസമ്മേളനത്തിൽ ഇടവക വികാരി ഫാ. ജോണ്‍ തോമസ് ആലൂംമൂട്ടിലിനെയും ഗ്രാജ്വേറ്റ് ചെയ്ത കുട്ടികളെയും ആദരിക്കും. വിവരങ്ങൾക്ക്: 917-597-9912, 973-452-5965.

റിപ്പോർട്ട്: ജോർജ് തുന്പയിൽ