മലങ്കര അതിഭദ്രാസനം 32ാമത് കുടുംബമേള; സെക്യൂരിറ്റി, മെഡിക്കൽ വിഭാഗങ്ങൾ പ്രവർത്തനസജ്ജം
Friday, July 20, 2018 8:17 PM IST
ന്യൂയോർക്ക്: ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ അമേരിക്കയുടെയും കാനഡയുടെയും അതിഭദ്രാസനത്തിന്‍റെ ജൂലൈ 25 മുതൽ 28 വരെ നടക്കുന്ന 32-ാമത് യൂത്ത് ആൻഡ് ഫാമിലി കോണ്‍ഫറൻസിൽ പങ്കെടുക്കുന്ന സഭാംഗങ്ങളുടെ സുരക്ഷയൊരുക്കുന്ന സെക്യൂരിറ്റി വിഭാഗം പ്രവർത്തന സജ്ജമായതായി കോഓർഡിനേറ്റർ ഷെവ. സി.ജി. വർസ് അറിയിച്ചു.

പങ്കെടുക്കുന്ന എല്ലാവരുടെയും സുരക്ഷക്കായി നിരവധി ക്രമീകരണങ്ങളാണ് ഈ വർഷത്തെ കുടുംബ മേളയിൽ നടപ്പാക്കുന്നത്. ആദ്യ ദിവസമായ ജൂലൈ 25നു രാവിലെ 9:30 നു തന്നെ എല്ലാ സെക്യൂരിറ്റി അംഗങ്ങളും രജിസ്ട്രേഷൻ പൂർത്തിയാക്കണമെന്നും, എല്ലാ ദിവസവും രാവിലെ പ്രത്യേക മീറ്റിംഗിൽ പങ്കെടുക്കണമെന്നും ഷെവ. സി.ജി വർഗീസ് അറിയിച്ചു. കണ്‍വൻഷൻ സെന്‍ററിലുടനീളം സെക്യൂരിറ്റി മെഡിക്കൽ അംഗങ്ങളുടെ പേരും ഫോണ്‍ നന്പറുകളും പ്രദർശിപ്പിക്കുന്നതായിരിക്കുമെന്നും ഷെവ. സി.ജി വർഗീസ് പറഞ്ഞു.
വിവരങ്ങൾക്ക് ഷെവ. സി.ജി വർഗീസ് 562 673 3638.

മെഡിക്കൽ വിഭാഗം കണ്‍വൻഷൻ ദിവസങ്ങളിൽ വിപുലമായ ഫസ്റ്റ് എയിഡിനായുള്ള കിറ്റ് തയാറാക്കിയതായി കോഓർഡിനേറ്റർ ജെയിംസ് ജോർജ് അറിയിച്ചു. കണ്‍വൻഷനിലുടനീളം ഡോക്ടർമാരുൾപ്പെട്ട മെഡിക്കൽ വിഭാഗത്തെ തയാറാക്കിയിട്ടുണ്ട്
വിവരങ്ങൾക്ക് ജെയിംസ് ജോർജ് 973 985 8432.

കേരളീയ തനിമയിൽ പ്രൗഢ ഗംഭീരമായി സുറിയാനി സഭയുടെ ആത്മീയ ചൈതന്യം നിറഞ്ഞുനിൽക്കുന്ന കണ്‍വൻഷനിലെ പ്രധാന ഇനമായ ഘോഷയാത്രയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി റവ. ഫാ. എബി മാത്യു (കാനഡ), ഏലിയാസ് ജോർജ് എന്നിവർ അറിയിച്ചു വിവരങ്ങൾക്ക് ഫാ. എബി മാത്യു 647 854 2239, ഏലിയാസ് ജോർജ് 708 653 6861).

സഭാംഗങ്ങളുടെ ആത്മീയ ഉന്നമത്തിനോടൊപ്പം കുടുംബങ്ങൾ തമ്മിലുള്ള സഹകരണവും വർദ്ധിപ്പിക്കുക എന്നിങ്ങനെയുള്ള ലക്ഷ്യങ്ങൾ മുൻനിർത്തി നടത്തപ്പെടുന്ന ഈ കുടുംബമേളയുടെ ക്രമീകരണങ്ങൾ പൂർത്തിയായതായി പബ്ലിസിറ്റി കോഓർഡിനേറ്റർമാരായ ജീമോൻ ജോർജ്, സജി കരിന്പന്നൂർ എന്നിവർ അറിയിച്ചു.
വിവിധ ദേവാലയങ്ങളിൽ നിന്ന് എത്തിച്ചേരുന്ന അംഗങ്ങളുടെ കൾച്ചറൽ പ്രോഗ്രാമിന്‍റെ രജിസ്ട്രേഷൻ പൂർത്തിയതായി ജീമോൻ ജോർജ് അറിയിച്ചു.

വിവരങ്ങൾക്ക്: ജീമോൻ ജോർജ് 267 970 4267, സജി കരിന്പന്നൂർ 813 263 6302.

റിപ്പോർട്ട് : മൊയ്തീൻ പുത്തൻചിറ