ജോര്‍ജ് മാമ്മന്‍ കൊണ്ടൂരിന് ഷിക്കാഗോയില്‍ പൗരസ്വീകരണം
Thursday, July 19, 2018 8:15 PM IST
ഷിക്കാഗോ: ഹൃസ്വ സന്ദർശനാർഥം ഷിക്കാഗോയില്‍ എത്തിച്ചേര്‍ന്ന കേരളാ സ്റ്റേറ്റ് ഹൗസ് ഫെഡ് വൈസ് ചെയര്‍മാനും പത്തനംതിട്ട ജില്ലാ പഞ്ചായത്തു വൈസ് പ്രസിഡന്‍റും കോണ്‍ഗ്രസ് നേതാവുമായ ജോര്‍ജ് മാമ്മന്‍ കൊണ്ടൂരിന് ഷിക്കാഗോയിലെ വിവിധ സാമൂഹ്യ സാസ്കാരിക രാഷ്ട്രീയ സംഘടനകളുടെ സഹകരണത്തോടെ ജുലൈ 21 നു (ശനി) സ്വീകരണം നൽകുന്നു. മോര്‍ട്ടന്‍ ഗ്രോവിലുള്ള തോമസ് ജോര്‍ജ് തെങ്ങും തോട്ടത്തിലിന്‍റെ ഭവനാങ്കണത്തില്‍ വൈകുന്നേരം ഏഴിനാണ് പരിപാടി.

വിവരങ്ങള്‍ക്ക് : പ്രവീണ്‍ തോമസ് 847 769 0050, തമ്പി മാത്യു 847 226 5486 , ജോര്‍ജ് (ബാബു) മാത്യു 847 602 9326, തമ്പി മാമ്മൂട്ടില്‍ 847 390 8116 ,റോയ് ചെറിയാന്‍ 847 630 2605, തോമസ്കുട്ടി ചെന്നരങ്ങില്‍ 312 560 3887,ബിജു കൃഷ്ണന്‍ 224 717 4827, സാം തുണ്ടിയില്‍ 847 691 1096, തോമസ് ജോര്‍ജ് 312 543 9912.

റിപ്പോർട്ട് : ജോയിച്ചൻ പുതുക്കുളം