വെസ്റ്റ്ചെസ്റ്റർ അയ്യപ്പസ്വാമി ക്ഷേത്രത്തിൽ രാമായണ മാസാചരണം തുടങ്ങി
Tuesday, July 17, 2018 10:02 PM IST
ന്യൂയോർക്ക് :വേൾഡ് അയ്യപ്പ സേവാ ട്രസ്റ്റിന്‍റെ ആഭിമുഖ്യത്തിൽ ന്യൂയോർക്ക് വെസ്റ്റ് ചെസ്റ്റർ അയ്യപ്പ ക്ഷേത്രത്തിൽ രാമായണ മാസാചരണം തുടങ്ങി . ജൂലൈ 17 മുതൽ ഓഗസ്റ്റ് 17 വരെയാണ് രാമായണ മാസാചരണം. കർക്കിടക മാസത്തിലെ എല്ലാ ദിവസവും രാമായണ പാരായണവും പ്രേത്യക പൂജകളും രാമർച്ചനയും ഉണ്ടായിരിക്കും.

ഹൈന്ദവരെ സംബന്ധിച്ച് വളരെ പുണ്യമായ മാസമാണ് കർക്കിടകം . പഴയ കാലം നോക്കിയാൽ പൊതുവേ കേരളീയരാണ് കർക്കിടക മാസത്തെ വളരെ ശ്രദ്ധയോടുകൂടി ആചരിക്കുന്നത്. ഇടമുറിയാതെ മഴ പെയ്യുന്ന അഥവാ പെയ്തിരുന്ന കർക്കിടക മാസം പൊതുവെ ആധ്യാത്മിക ചിന്തക്കുള്ള കാലഘട്ടമാണ് അതിനാൽ ഈ മാസം രാമായണ മാസമായി ആചരിക്കുന്നു.

കാത്തിരിപ്പിൻറെ മാസം കൂടിയാണ് കർക്കിടകം.സമൃദ്ധിയുടെ പൊന്നിൻ ചിങ്ങത്തിനായുള്ള ഒരു കാത്തിരിപ്പ്. മഹാ വിഷ്ണുവിന്‍റെ ഏഴാമത്തെ അവതാരമായ ശ്രീരാമൻ ജനിച്ചത് കർക്കിടം രാശിയിൽ ഉദയം കൊണ്ട വേലയിലാണ്. കർക്കിടകത്തെ രാമായണ മാസമായി ആചരിക്കുന്നതിന് പിന്നിൽ നിരവധി ശാസ്ത്രീയ സത്യങ്ങളുണ്ട്. സൂര്യൻ ദക്ഷിണായന രാശിയിൽ സഞ്ചരിക്കുന്നത് കൊണ്ടുള്ള ദോഷങ്ങൾ ഇല്ലാതാക്കുക എന്നതാണ് ഒരു കാര്യം. ദക്ഷിണായനം ദേവന്മാരുടെ രാശിയാണ്. ആധ്യാതിമകമായ അർത്ഥത്തിൽ ദേവൻ എന്നുള്ളത് ജീവജാലങ്ങളിലെ ചൈതന്യം ആണ്.

ജലരാശിയായ കർക്കിടകത്തിൽ സൂര്യൻ സഞ്ചരിക്കുന്നത് കൊണ്ട് സൂര്യന് ഹാനി സംഭവിക്കുന്നു. സുര്യന് സംഭവിക്കുന്ന ഈ ബലക്ഷയം ജീവജാ!ലങ്ങളെയെല്ലാം ബാധിക്കുന്നു. ഇതിന് പരിഹാരമായാണ് രാമായണ പരായാണം എന്നും പറയാറുണ്ട് .

കർക്കിടകത്തിലെ എല്ലാദിവസവും തുടരുന്ന രാമയണം വായന കർക്കിടകമാസാവസാനത്തോട് രാമയണം വായിച്ചു പൂർത്തിയാക്കും.ഓഗസ്റ്റ് 17 ന് രാമായണ മാസാചരണം പൂർത്തിയാക്കും.

കർക്കിടക മാസത്തിലെ എല്ലാ ദിവസവും നടത്തുന്ന രാമായണ പാരായണത്തിലും പ്രേത്യക പൂജകളിലും എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്ന് ക്ഷേത്രം പ്രസിഡന്‍റ് പാർത്ഥസാരഥി പിള്ളയും ക്ഷേത്ര കമ്മിറ്റിയും അറിയിച്ചു.

റിപ്പോർട്ട് : ശ്രീകുമാർ ഉണ്ണിത്താൻ