ട്രൈസ്റ്റേറ്റ് കേരളാഫോറം ഓണാഘോഷം: 56 കാർഡ് ഗെയിം ഓഗസ്റ്റ് നാലിന്
Tuesday, July 17, 2018 9:48 PM IST
ഫിലഡൽഫിയ: ട്രൈ സ്റ്റേറ്റ് കേരളാഫോറത്തിന്‍റെ 2018-ലെ സംയുക്ത ഓണാഘോഷത്തോടനുബന്ധിച്ച് 56 കാർഡ് ഗെയിം സംഘടിപ്പിക്കുന്നു.
ഓഗസ്റ്റ് നാലിന് (ശനി) രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ സീറോ മലബാർ ഓഡിറ്റോറിയത്തിലാണ് (608 വെൽഷ് റോഡ് 19115) മത്സരം ക്രമീകരിച്ചിരിക്കുന്നത്.

ഫീലിപ്പോസ് ചെറിയാൻ കോഓർഡിനേറ്ററായുള്ള കമ്മിറ്റി പ്രവർത്തനം ആരംഭിച്ചു. ഒന്നാം സമ്മാനം 500 ഡോളറും ട്രോഫിയും രണ്ടാം സമ്മാനം 250 ഡോളറും ട്രോഫിയും മറ്റ് ആകർഷക സമ്മാനങ്ങളും നൽകുമെന്ന കോഓർഡിനേറ്റർ ഫീലിപ്പോസ് ചെറിയാൻ പറഞ്ഞു.
വിജയികൾക്കുള്ള സമ്മാനങ്ങൾ സ്പോണ്‍സർ ചെയ്യുന്നത് പോൾ കറുകപ്പിള്ളിയാണ്. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ 60 ഡോളർ നൽകി രജിസ്റ്റർ ചെയ്യണം.

ട്രൈസ്സ്റ്റേററ് കേരളാഫോറത്തിന്‍റെ 2018-ലെ ഓണാഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്ന പരിപാടിയാണ് ഇതെന്നും തുടർന്ന് അടുക്കളത്തോട്ട മത്സരം, വടംവലി മത്സരം എന്നിവയും സംഘടിപ്പിക്കുമെന്ന് ചെയർമാൻ ജോഷി കുര്യാക്കോസ് പറഞ്ഞു.

2018-ലെ ഓണാഘോഷങ്ങളുടെ സമാപനവും സാംസ്കാരിക പരിപാടികളും സെപ്റ്റംബർ 2 ന് (ഞായർ) വൈകുന്നേരം നാലു മുതൽ സീറോ മലബാർ ഓഡിറ്റോറിയത്തിൽ അരങ്ങേറും.

വിവരങ്ങൾക്ക്: ഫീലിപ്പോസ് ചെറിയാൻ(കോഓർഡിനേറ്റർ):215-605-7310 വിൻസന്‍റ് ഇമ്മാനുവൽ (ഓണാഘോഷ ചെയർമാൻ): 215-880-3341, ജോഷി കുര്യാക്കോസ് (ചെയർമാൻ): 215-460-8411, ടി.ജെ. തോംസണ്‍ (ജനറൽ സെക്രട്ടറി): 215-429-2442, ജോർജ് ഓലിക്കൽ (പബ്ലിക് റിലേഷൻ): 215-873-4365, റോണി വറുഗീസ് (എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ): 267-243-9229.