ഫാമിലി കോൺഫറൻസിൽ പങ്കെടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്
Monday, July 16, 2018 9:16 PM IST
ന്യൂയോർക്ക്∙ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിൽ പങ്കെടുക്കുന്നവർക്കായുള്ള വിവിധ നിർദ്ദേശങ്ങൾ കമ്മിറ്റി പുറപ്പെടുവിച്ചു. കോൺഫറൻസ് വിജയത്തിനായി ഇവയെല്ലാം കൃത്യമായി പാലിയ്ക്കണമെന്ന് ഭദ്രാസന അധ്യക്ഷൻ സഖറിയ മാർ നിക്കോളോവോസ് അറിയിച്ചു.

മുതിർന്നവർക്കായി റവ. ഡോ. ജേക്കബ് കുര്യൻ ക്ലാസുകൾ നയിക്കും. യുവജനങ്ങൾക്കായി ഇംഗ്ലീഷ് ക്ലാസുകൾ നയിക്കുന്നത് ഹൂസ്റ്റൺ സെന്റ് സ്റ്റീഫൻസ് ഇടവക വികാരി ഫാ. ജേക്ക് കുര്യനാണ്. മറ്റു ക്ലാസുകൾ നയിക്കുന്നത് നോർത്ത് പ്ലെയിൻ ഫീൽഡ് അസിസ്റ്റന്റെ വികാരിയും ഗ്രോ മിനിസ്ട്രിയുടെ സ്പിരിച്ചുവൽ അഡ്‌വൈസറുമായ ഫാ. വിജയ് തോമസാണ്. മിഡിൽ സ്കൂൾ വിഭാഗത്തിലുള്ള കുട്ടികൾക്കുള്ള ക്ലാസുകൾ എടുക്കുന്നത് അമൽ പുന്നൂസാണ്. അദ്ദേഹം സെന്റ് ബ്ലാഡ് മീർ സെമിനാരി മൂന്നാം വർഷം വൈദീക വിദ്യാർഥിയാണ്.

കോൺഫറൻസിൽ എത്തും മുൻപേ റജിസ്ട്രേഷൻ കൺഫർമേഷൻ ഉറപ്പാക്കണമെന്ന് സംഘാടകർ അറിയിക്കുന്നു. റജിസ്റ്റർ ചെയ്യാത്തവർക്ക് കോൺഫറൻസിൽ പ്രവേശനമില്ല. കോൺഫറൻസിൽ സന്ദർശകരെയും അനുവദിക്കുന്നതല്ല. റവ. ഡോ. വർഗീസ് എം. ഡാനിയേൽ, അജിത തമ്പി, നിജി വർഗീസ്, സുനോജ് തമ്പി എന്നിവർക്കാണ് റജിസ്ട്രേഷന്റെ ചുമതല. ഇവരുമായി ബന്ധപ്പെട്ട് റജിസ്ട്രേഷൻ കാര്യം ഉറപ്പാക്കേണ്ടതുണ്ട്. ഫോണിലോ, ഇമെയിൽ വിലാസത്തിലോ റജിസ്ട്രേഷൻ കമ്മിറ്റിയുമായി ബന്ധപ്പെടാവുന്നതാണ്.

കോൺഫറൻസിനോടനുബന്ധിച്ചുള്ള എന്റർടെയ്ൻമെന്റിന്റെ ചുമതല ആശാ ജോർജിനാണ്. പരിപാടികൾ അവതരിപ്പിക്കുവാൻ ആഗ്രഹിക്കുന്നവർ ആശാ ജോർജുമായി ബന്ധപ്പെടേണ്ടതാണ്. ഓരോ ഇടവകകൾക്കും നിശ്ചയിച്ചിരിക്കുന്ന സമയം ഏഴു മിനിറ്റ് ആണ്.

വിശുദ്ധ ബൈബിൾ കുർബാന ക്രമം എന്നിവ നിർബന്ധമായും കോൺഫറൻസിൽ പങ്കെടുക്കുന്നവർ സ്വന്തം നിലയ്ക്ക് കരുതണം. സ്പോർട്സ് ആൻഡ് ഗെയിംസിൽ പങ്കെടുക്കുന്നവർ അതിനുവേണ്ടതായ സാമഗ്രികൾ വസ്ത്രങ്ങൾ ഉൾപ്പെടെ ആവശ്യത്തിൽ കൊണ്ടു വരണമെന്ന് കമ്മിറ്റി അറിയിച്ചു. ഘോഷയാത്ര, വിശുദ്ധ കുർബാന, ഗ്രൂപ്പ് ഡിസ്കഷൻ എന്നിവയ്ക്കുവേണ്ടി ഓരോ ഏരിയയിലെ ഇടവകകളിൽ നിന്നുമുള്ളവർ അതാത് നിറങ്ങളിലുള്ള വസ്ത്രങ്ങൾ ധരിയ്ക്കണം.

ജൂലൈ 18 ന് 10 മണി മുതൽ റജിസ്ട്രേഷൻ കൗണ്ടർ തുറക്കും. രജിസ്ട്രേഷൻ കൺഫർമേഷൻ കത്ത് ഇവിടെ ഈ അവസരത്തിൽ കാണിയ്ക്കണം. ചെക്ക് ഇൻ പായ്ക്കറ്റ് സ്വന്തമാക്കിയതിനുശേഷം അനുവദിയ്ക്കപ്പെട്ട മുറികളിലേക്ക് പോകാവുന്നതാണ്. ചെക്ക് ഇൻ പായ്ക്കറ്റ് ലഭിച്ചതിനുശേഷം ലഗേജ് വാഹനങ്ങളിൽ നിന്നും എടുക്കുന്നത് കൂടുതൽ സൗകര്യ പ്രദമായിരിക്കും. മുറിയുടെ താക്കോൽ, നെയിം ബാഡ്ജ് എന്നിവ പായ്ക്കറ്റിൽ ലഭ്യമാകും. റിസോർട്ടിലെ കോമൺ പാർക്കിങ് ഏരിയായിൽ നിന്നും കോൺഫറൻസിൽ പങ്കെടുക്കുന്നവർ തങ്ങളുടെ വാഹനം ഓരോരുത്തർക്കും അനുവദിച്ച മുറികൾക്ക് സമീപത്തേക്ക് പാർക്ക് ചെയ്ത ലഗേജുകൾ ഇറക്കാവുന്നതാണ് റീഫണ്ടുകൾ എന്തെങ്കിലുമുണ്ടെങ്കിൽ വ്യാഴാഴ്ച രാവിലെ തന്നെ അത് തിരികെ ഏൽപ്പിയ്ക്കുമെന്നും റജിസ്ട്രേഷൻ കമ്മിറ്റി അറിയിച്ചു.

ലോബിയിൽ നിന്നും വൈകിട്ട് 7 മണിക്കാണ് ഘോഷയാത്ര ആരംഭിയ്ക്കുന്നത്. ഇത് വർണ്ണാഭവവും നിറപ്പകിട്ടാർന്നതുമായ വിധത്തിൽ മനോഹരമാക്കാൻ ഓരോരുത്തരും ശ്രദ്ധിക്കേണ്ടതാണ്. ഫിലഡൽഫിയ, മേരിലാൻഡ്, വിർജീനിയ, നോർത്ത് കരോലിന ഏരിയായിൽ നിന്നുള്ള അംഗങ്ങൾ സ്ത്രീകള്‍ പച്ച സാരി അഥവാ ചുരിദാറോ ധരിക്കേണ്ടതാണ്. പുരുഷന്മാർ കറുത്ത പാന്റ്, വെള്ള ഷർട്ട്, പച്ച ടൈ ധരിയ്ക്കണം. തൊട്ടു പിന്നാലെ ന്യൂജഴ്സി, സ്റ്റാറ്റൻ ഐലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള സ്ത്രീകളും പെൺകുട്ടികളും ചുവപ്പ് സാരി അഥവാ ചുരിദാറോ ധരിക്കണം. പുരുഷന്മാർ കറുത്ത പാന്റും വെള്ള ഷർട്ടും ചുവപ്പു ടൈയുമാണ് ധരിയ്ക്കേണ്ടത്.

ലോംഗ് ഐലന്റ് , ക്വീൻസ്, ബ്രൂക് ലിൻ ഏരിയായിൽ നിന്നുമുള്ള സ്ത്രീകൾ ധരിക്കേണ്ടത് മറൂൺ സാരി അഥവാ ചുരിദാർ, പുരുഷന്മാർ ധരിക്കേണ്ടത് കറുത്ത പാന്റും, വെള്ള ഷർട്ടും മറൂൺ ടൈയുമാണ്. ബ്രോങ്ക്സ്, വെസ്റ്റ് ചെസ്റ്റർ ഏരിയായിലുള്ള പുരുഷന്മാർക്കും ആൺ കുട്ടികൾക്കും നിശ്ചയിച്ചിരിയ്ക്കുന്നത് കറുത്ത പാന്റ്, വെള്ള ഷർട്ട്, മഞ്ഞ ടൈയാണ്, സ്ത്രീകളും പെൺകുട്ടികളും മഞ്ഞ സാരി അഥവാ ചുരിദാർ ധരിക്കണം.

റോക്ക് ലാന്റ്, അപ് സ്റ്റേറ്റ് ന്യൂയോർക്ക്, ബോസ്റ്റൺ, കണക്ടിക്കട്ട്, കാനഡ എന്നിവടങ്ങളിൽ നിന്നുള്ള സ്ത്രീകൾ നീല സാരി അഥവാ ചുരിദാറോ ധരിക്കണം. പുരുഷന്മാർ കറുത്ത പാന്റ്, വെള്ള ഷർട്ട്, നീല ടൈയാണ് ധരിയ്ക്കേണ്ടത് എന്ന് ഘോഷയാത്രയുടെ കോഓർഡിനേറ്റർമാരായ രാജൻ പടിയറയും ജോൺ വർഗീസും അറിയിക്കുന്നു. കോൺഫറൻസിനോടനുബന്ധിച്ച് നിശ്ചയിച്ചിട്ടുള്ള ഡ്രസ് കോഡ് പാലിക്കപ്പെടുവാൻ എല്ലാവരും ശ്രദ്ധിക്കണം.

ബുധനാഴ്ച അത്താഴത്തോടാണ് കോൺഫറൻസിലെ ഭക്ഷണ വിതരണം ആരംഭിയ്ക്കുന്നത്. ഇത് ശനിയാഴ്ച ബ്രഞ്ചോടുകൂടി അവസാനിക്കും. ബുധനാഴ്ച അത്താഴം വൈകിട്ട് അഞ്ചിനു തുടങ്ങി ആറിന് അവസാനിയ്ക്കും. വൈകി എത്തുന്നവർ എക്സിക്യൂട്ടീവ് കമ്മിറ്റിയെ നേരത്തെ അറിയിച്ചാൽ അതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതാണ്.

വ്യാഴം, വെള്ളി ദിവസങ്ങളിൽ കുട്ടികൾക്കു വേണ്ടി വിവിധ ആക്ടിവിറ്റികൾ കോൺഫറൻസിൽ ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ സുരക്ഷിതത്വത്തിന് കോൺഫറൻസ് ഏറെ പ്രാധാന്യം കൽപിച്ചിട്ടുണ്ട്. ഫ്രീടൈമിൽ നീന്താൻ പോകുന്ന കുട്ടികളുടെ കാര്യത്തിലും വാട്ടർ തീം പാർക്കിൽ ഉല്ലസിക്കാൻ പോകുന്നവരുടെ രക്ഷിതാക്കളും ശ്രദ്ധിക്കണമെന്ന് കമ്മിറ്റി അറിയിച്ചിട്ടുണ്ട്.

വിവരങ്ങൾക്ക്: റവ. ഡോ. വർഗീസ് എം. ഡാനിയേൽ : 203 508 2690, ജോർജ് തുമ്പയിൽ : 973 943 6164, മാത്യു വർഗീസ് : 631 891 8184.

റിപ്പോർട്ട് : രാജൻ വാഴപ്പള്ളിൽ