ജോർജ് മാമ്മൻ കൊണ്ടൂരിനും ഫിലിപ്പ് ചാമത്തിലിനും ഉജ്ജ്വല വരവേൽപ്
Saturday, July 14, 2018 5:57 PM IST
ഡാളസ്: തിരുവല്ലാ അസോസിയേഷന്‍റെ നേതൃത്വത്തിൽ ഡാളസിലെ പ്ലേനോ ബസെറ റസ്റ്ററന്‍റ് ഹാളിൽ കൂടിയ സമ്മേളനത്തിൽ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റും കോണ്‍ഗ്രസ് നേതാവുമായ ജോർജ് മാമ്മൻ കൊണ്ടൂരിനും ഡാളസ് മലയാളി അസോസിയേഷൻ സാരഥിയും ഫോമാ പ്രസിഡന്‍റുമായ ഫിലിപ്പ് ചാമത്തിലിനും ഉജ്ജ്വല വരവേല്പ്.

സോണി ജേക്കബ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സുനിൽ വർഗീസ് (തിരുവല്ലാ അസോസിയേഷൻ), പി.ടി. മാത്യു (ലയണ്‍സ് ക്ലബ്), ഷിജു എബ്രഹാം (റാന്നി അസോസിയേഷൻ), അലക്സ് അലക്സാണ്ടർ (കേരളാ എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പ്), ടി.സി. ചാക്കോ (ഫ്ളവേഴ്സ് ടിവി), ലിജി തോമസ് (ഡാളസ് മലയാളി അസോസിയേഷൻ) എന്നിവർ സംസാരിച്ചു. വിശിഷ്ടാതിഥികളെ തോമസ് എബ്രഹാം പൊന്നാട അണിയിച്ചു. സുനു മാത്യു സ്വാഗതവും മാത്യു സാമുവേൽ നന്ദിയും പറഞ്ഞു. സെക്രട്ടറി ബിജു വർഗീസ് എംസിയായി പ്രവർത്തിച്ചു.

പത്തനംതിട്ട ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ തിരുവല്ലാ അസോസിയേഷൻ ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് ജോർജ് മാമ്മൻ കൊണ്ടൂരും ഫോമായുടെ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ഫിലിപ്പ് ചാമത്തിലും നന്ദി പറഞ്ഞു.

റിപ്പോർട്ട്: ഷാജി രാമപുരം