സ്റ്റാര്‍ഗ്ലേസ് അവാര്‍സിന്റെ ആഭിമുഖ്യത്തില്‍ സര്‍ഗസന്ധ്യ 2018 താരനിശ നോര്‍ത്ത് ഹൂസ്റ്റണില്‍
Saturday, July 14, 2018 3:27 PM IST
നോര്‍ത്ത് ഹൂസ്റ്റണ്‍: മലയാള സിനിമയിലെ പ്രശസ്ത നടന്‍ ജഗദീഷിന്റെ നേതൃത്വത്തില്‍ കഴിവുറ്റ ഒരു പറ്റം കലാകാരന്മാരും കലാകാരികളുമായി 'സര്‍ഗ സന്ധ്യ 2018' താരനിശ സ്റ്റാര്‍ഗ്ലേസ് അവാഴ്‌സിന്റെ ആഭിമുഖ്യത്തില്‍ ഈ വരുന്ന ജൂലൈ 21ന് നോര്‍ത്ത് ഹൂസ്റ്റണിലെ പ്രീത് ബാന്‌ഖ്വേറ്റ് ഹാളില്‍ അരങ്ങേറുന്നു.

ത്രിവേണി മൂവീസാണ് ഈ പരിപാടിയുടേയും സംഘാടകന്‍. ഷോയുടെ ആദ്യ ടിക്കറ്റ് വില്‍പ്പന സ്റ്റാര്‍ഗ്ലേസ് അവാര്‍ഡ്‌സ് ഡയറക്ടര്‍ അനൂപ് ജനാര്‍ദനന്‍ എവിഎ പ്രൊഡക്ഷന്‍സ് ചെയര്മാന്‍ അനൂപ് വാസവന്‍ നല്‍കിക്കൊണ്ട് നിര്‍വഹിച്ചു. തുടര്‍ന്ന് അന്‍പതോളം സ്റ്റാര്‍ഗ്ലേസ് വെല്‍വിഷേര്‍സ് ടിക്കറ്റ് ഏറ്റു വാങ്ങി.

ജഗദീഷ്, സുരഭി ലക്ഷ്മി, വിനോദ് കോവൂര്‍, നീതു, എന്നിവര്‍ക്കൊപ്പം ഗായിക രഞ്ജിനി ജോസ്, ഗായകന്‍ സുനില്‍ കുമാര്‍, അനീഷ് രവി, അനു ജോസ് എന്നിവരും ഈ ദൃശ്യവിസ്മയത്തിന് ഒരേവേദിയില്‍ ഒരുമിക്കുന്നു.

കോമഡിയും, നൃത്തവും സംഗീത മഴയില്‍ തത്സമയ വാദ്യ മേളങ്ങളുടെ അകമ്പടിയോടെ പെയ്തിറങ്ങുന്ന 'സര്‍ഗ്ഗ സന്ധ്യ 2018'ല്‍ കേരളത്തിലെ പ്രമുഖ കീബോര്ഡ് പ്ലേയര് രജീഷിനോടൊപ്പം അമേരിക്കയില് നിന്നുമുള്ള പ്രമുഖ വാദ്യ മേള വിദഗ്ദ്ധരും പങ്കെടുക്കും. സര്‍ഗ്ഗസന്ധ്യ 2018 ന്റെ ശബ്ദനിയന്ത്രണം പ്രശസ്ത സൗണ്ട് എഞ്ചിനിയര് ഫ്രാന്‌സിസ് ആയിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്കും, ടിക്കറ്റിനും : ദര്‍മിഷ അനുപ് (818)3875604, ബ്രൂസ് ആന്റണി (818)2741667, ജലാല്‍ അസീസ് (201)5196320. ടിക്കറ്റുകള്‍ ഓണ്‍ലൈനിലും ലഭ്യമാണ്.web: http://starglazeawards.com/houston

Venue: Preet Banquet Hall, 8306 Fairbanks, North Houston Rd, Houston, TX 77064
Date: July 21 Saturday 5.30 PM
web: www.starglazeawards.com
സെബാസ്റ്റ്യന്‍ ആന്റണി അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം