ടെ​ക്സ​സ് മെ​ഗാ ച​ർ​ച്ച് ര​ക്ത​ദാ​ന​ത്തി​ലൂ​ടെ ര​ക്ഷി​ച്ച​ത് 4,600 ജീ​വ​ൻ
Friday, July 13, 2018 11:13 PM IST
സൗ​ത്ത് ലേ​ക്ക് (ടെ​ക്സ​സ്): ടെ​ക്സ​സ് ഇ​ന്‍റ​ർ ഡി​നോ​മി​നേ​ഷ​ൻ മെ​ഗാ ച​ർ​ച്ചി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​റാ​ഴ്ച നീ​ണ്ടു നി​ന്ന ര​ക്ത​ദാ​ന പ​രി​പാ​ടി​യി​ലൂ​ടെ 4,600 പേ​രു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യെ​ന്ന് ഗേ​റ്റ് വെ ​ച​ർ​ച്ച് പാ​സ്റ്റ​ർ റോ​ബ​ർ​ട്ട് മോ​റി​സ് അ​റി​യി​ച്ചു.

ടെ​ക്സ​സ് സൗ​ത്ത് ലേ​ക്ക് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഗേ​റ്റ് വെ ​ച​ർ​ച്ച് കാ​ർ​ട്ട​ർ ബ്ല​ഡ് കെ​യ​റു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് റി​ക്കാ​ർ​ഡ് ര​ക്ത​ദാ​നം ന​ട​ത്താ​നാ​യ​തെ​ന്നും പാ​സ്റ്റ​ർ പ​റ​ഞ്ഞു.

ര​ക്ത​ദാ​ന​മെ​ന്ന ആ​ശ​യം ച​ർ​ച്ചി​ൽ പ്രാ​വ​ർ​ത്തി​ക​മാ​ക്കാ​ൻ ത​ന്നെ പ്രേ​രി​പ്പി​ച്ച​തി​നെ​ക്കു​റി​ച്ചു പാ​സ്റ്റ​ർ വ്യ​ക്ത​മാ​ക്കി. ഏ​പ്രി​ൽ മാ​സം ഭാ​ര്യ​യു​മാ​യി സ​ഞ്ച​രി​ക്കു​ന്പോ​ൾ പെ​ട്ടെ​ന്നു ബോ​ധ​ക്ഷ​യ​മു​ണ്ടാ​യി. ഉ​ട​നെ ഹെ​ലി​കോ​പ്റ്റ​റി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​രി​ശോ​ധ​ന​യി​ൽ ആ​ന്ത​രി​ക ര​ക്ത​സ്രാ​വ​മാ​ണെ​ന്നും ധാ​രാ​ളം ര​ക്തം ആ​വ​ശ്യ​മാ​ണെ​ന്നും അ​തി​നെ തു​ട​ർ​ന്ന് ര​ക്തം​ദാ​നം ചെ​യ്യു​വാ​ൻ അ​നേ​ക​ർ മു​ന്നോ​ട്ടു​വ​ന്നു​വെ​ന്നും, മി​ക്ക​വാ​റും മ​രി​ച്ചു​വെ​ന്ന് വി​ധി​യെ​ഴു​തി​യ എ​ന്നെ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു കൊ​ണ്ടു​വ​ന്ന​തു ത​ക്ക​സ​മ​യ​ത്തു ല​ഭി​ച്ച ര​ക്ത​മാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​റാ​ഴ്ച നീ​ണ്ടു നി​ന്ന ര​ക്ത​ദാ​നം ച​ർ​ച്ചി​ന്‍റെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​ണെ​ന്നും അം​ഗ​ങ്ങ​ളു​ടെ പ​രി​പൂ​ർ​ണ സ​ഹ​ക​ര​ണ​മാ​ണ് ഇ​ങ്ങ​നെ​യൊ​രു റി​ക്കാ​ർ​ഡ് സൃ​ഷ്ടി​ക്കാ​ൻ ഇ​ട​യാ​ക്കി​യ​തെ​ന്നും തു​ട​ർ​ന്നും ഈ ​മ​ഹ​ത്താ​യ പ്ര​വ​ർ​ത്ത​നം ച​ർ​ച്ചി​ന്‍റെ മ​റ്റു കാ​ന്പ​സു​ക​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്കു​മെ​ന്നും പാ​സ്റ്റ​ർ പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ