ക​ലി​ഫോ​ർ​ണി​യ​യി​ൽ മ​ല​യാ​ളി സോ​ഫ്റ്റ് വെ​യ​ർ എ​ൻ​ജി​നീ​യ​ർ മു​ങ്ങി മ​രി​ച്ചു
Friday, July 13, 2018 5:45 PM IST
സാ​ൻ​ഫ്രാ​ൻ​സി​സ്കോ: ഉ​ല്ലാ​സ​യാ​ത്ര​യ്ക്ക് സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം പോ​യ സോ​ഫ്റ്റ് വെ​യ​ർ എ​ൻ​ജി​നീ​യ​ർ മാ​ർ​ക്ക് തോ​മ​സ് (ഗൗ​തം-34) കു​ളി​ക്കു​ന്ന​തി​നി​ടെ മു​ങ്ങി മ​രി​ച്ചു. സാ​ൻ​ഫ്രാ​ൻ​സി​സ്കോ​യി​ൽ നി​ന്ന് ഏ​ക​ദേ​ശം 180 മൈ​ൽ അ​ക​ലെ​യു​ള്ള സ്പൈ​സ​ർ മെ​ഡോ റി​സ​വോ​യ​റി​ൽ നീ​ന്തി കു​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണു മ​ര​ണം സം​ഭ​വി​ച്ച​ത്.

ജൂ​ലൈ 6 വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്കു​ശേ​ഷം 3.30 നാ​ണ് സം​ഭ​വം ന​ട​ക്കു​ന്ന​ത്. പാ​രാ​മെ​ഡി​ക്ക​ൽ ജീ​വ​ന​ക്കാ​ർ കി​ണ​ഞ്ഞ് പ​രി​ശ്ര​മി​ച്ചി​ട്ടും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം ഓ​ട്ടോ​പ്സി​ക്കു ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു​കൊ​ടു​ത്തു.

ബാം​ഗ്ലൂ​രി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യ തി​രു​വ​ന​ന്ത​പു​രം എ​രു​ത്തി​ക്ക​ൽ തോ​മ​സ് മാ​ർ​ക്കോ​സി​ന്േ‍​റ​യും ആ​റാ​ട്ടു​പു​ഴ കൊ​ല്ലം​പ​റ​ന്പി​ൽ പ​രേ​ത​യാ​യ സാ​റാ തോ​മ​സി​ന്‍റെ​യും ര​ണ്ടു മ​ക്ക​ളി​ൽ ഇ​ള​യ മ​ക​നാ​ണു ഗൗ​തം. മൂ​ത്ത​മ​ക​ൻ മാ​ത്യൂ തോ​മ​സ് കു​ടും​ബ​സ​മേ​തം നോ​ർ​ത്ത് കാ​ര​ലൈ​നാ​യി​ലാ​ണ്.

പൊ​തു​ദ​ർ​ശ​നം ജൂ​ലൈ 14 ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് 12 മു​ത​ൽ 3 വ​രെ സാ​ൻ​ഫ്രാ​ൻ​സി​സ്ക്കോ​യി​ലു​ള്ള ഗാ​ർ​ഡ​ൻ ചാ​പ്പ​ൽ ഫ്യൂ​ണ​റ​ൽ ഹോ​മി​ൽ 885 EL Camino Real, South San Francisco, CA-94080) ന​ട​ത്തും . സം​സ്കാ​രം തി​രു​വ​ന​ന്ത​പു​രം സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ പ​ള്ളി സെ​മി​ത്തേ​രി​യി​ൽ പി​ന്നീ​ട്.

റി​പ്പോ​ർ​ട്ട്: ഷാ​ജി രാ​മ​പു​രം