ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ൾ മ​ല​യാ​ളി പ്ര​വാ​സി​ക​ൾ​ക്ക് പു​തി​യ മേ​ച്ചി​ൽ​പ്പു​റം: ര​മേ​ശ് ചെ​ന്നി​ത്ത​ല
Thursday, July 12, 2018 10:29 PM IST
ഫി​ല​ഡ​ൽ​ഫി​യ: ലോ​ക​ത്തി​ലെ മ​ല​യാ​ളി​ക​ളു​ടെ പു​തി​യ മേ​ച്ചി​ൽ​പ്പു​റ​മാ​യി ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത് ഉ​ചി​ത​മാ​യി​രി​ക്കു​മെ​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ചൈ​ന​യെ​പ്പോ​ലു​ള്ള രാ​ജ്യ​ങ്ങ​ളി​ലെ വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ വ​ൻ സം​രം​ഭ​ങ്ങ​ൾ​ക്ക് തു​ട​ക്കം​കു​റി​ച്ച​താ​യും ഫി​ല​ഡ​ൽ​ഫി​യ​യി​ലെ വാ​ലി​ഫോ​ർ​ജ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ന്ന ഫൊ​ക്കാ​ന​യു​ടെ പ​തി​നെ​ട്ടാ​മ​ത് ക​ണ്‍​വ​ൻ​ഷ​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ലോ​കം നാ​ലാ​മ​ത്തെ വ്യ​വ​സാ​യ വി​പ്ല​വ​ത്തെ (ഇ​ൻ​സ്ട്രി​യ​ൽ റ​വ​ല്യൂ​ഷ​ൻ) അ​ഭി​മു​ഖീ​ക​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ഇ​ക്കാ​ല​ത്ത് ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ന്‍റ്സും മെ​ഷീ​ൻ ലേ​ണിം​ഗും തു​ട​ങ്ങി​യ ടെ​ക്നോ​ള​ജി വി​ക​സ​ന​ങ്ങ​ൾ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ന​ഷ്ട​പ്പെ​ടു​ത്തു​മെ​ന്ന ഒ​രു വാ​ദം നി​ല​നി​ൽ​ക്കെ, ഇ​വ തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​മെ​ന്നും മ​റ്റൊ​രു വാ​ദ​മു​ണ്ട്. നി​താ​ന്ത​ജാ​ഗ്ര​ത​യോ​ടെ കൈ​കാ​ര്യം ചെ​യ്യ​പ്പെ​ടേ​ണ്ട ഒ​രു വി​ഷ​യ​മാ​ണി​ത്. ഇ​തി​ന്‍റെ അ​ന​ന്ത​ര​ഫ​ല​ങ്ങ​ൾ പ്ര​വ​ച​നാ​തീ​ത​മാ​ണെ​ന്നു പ​റ​ഞ്ഞ പ്ര​തി​പ​ക്ഷ നേ​താ​വ് കം​പ്യൂ​ട്ട​ർ വ​ത്ക​ര​ണം ആ​രം​ഭി​ച്ച​കാ​ല​ത്ത് തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ന​ഷ്ട​പ്പെ​ടു​മെ​ന്നു ഉ​ണ്ടാ​യി​രു​ന്ന വാ​ദ​മു​ഖ​ങ്ങ​ൾ പി​ന്നീ​ട് തെ​റ്റി​യി​രു​ന്നു​വെ​ന്ന് ബോ​ധ്യ​പ്പെ​ട്ട വി​വ​ര​വും അ​ദ്ദേ​ഹം എ​ടു​ത്തു​കാ​ട്ടി.

മ​ല​യാ​ളി​യു​ടെ തൊ​ഴി​ൽ മ​ന​സ്ഥി​തി​യി​ൽ കാ​ത​ലാ​യ മ​റ്റം വ​രു​ത്ത​ണ​മെ​ന്നു നി​ർ​ദേ​ശി​ച്ച ചെ​ന്നി​ത്ത​ല ഇ​ന്ന് കേ​ര​ള​ത്തി​ൽ നി​ന്ന് ഐ.​ടി ക​ന്പ​നി​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രു​ടെ തൊ​ഴി​ൽ ന​ഷ്ട​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നു പ​റ​ഞ്ഞു. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം വ്യാ​പാ​ര​ത്തി​ലും വാ​ണി​ജ്യ​ത്തി​ലും വി​ക​സ​ന മു​ര​ടി​പ്പു​ണ്ടാ​ക്കാ​ൻ കാ​ര​ണ​മാ​കു​ന്നു​ണ്ട്. ിൃശ2018​ഷൗ​ഹ്യ12​ര​വ​ലിി​ശ​വേ​മ​ഹ​മ.​ഷു​ഴ

റി​പ്പോ​ർ​ട്ട്: ഫ്രാ​ൻ​സീ​സ് ത​ട​ത്തി​ൽ