ഫാ​മി​ലി കോ​ണ്‍​ഫ​റ​ൻ​സ് ഘോ​ഷ​യാ​ത്ര അ​ഞ്ചു മേ​ഖ​ല​ക​ളു​ടെ ബാ​ന​റി​ൽ
Wednesday, July 11, 2018 10:38 PM IST
ന്യു​യോ​ർ​ക്ക്: നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​യ്ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ ഒ​ന്നാം ദി​വ​സം ജൂ​ലൈ 18 ന് ​വൈ​കി​ട്ട് ഏ​ഴി​നു ന​ട​ക്കു​ന്ന ഘോ​ഷ​യാ​ത്ര​യി​ൽ കാ​ന​ഡ മു​ത​ൽ നോ​ർ​ത്ത് ക​രോ​ളി​ന വ​രെ​യു​ള്ള ഇ​ട​വ​ക ജ​ന​ങ്ങ​ൾ അ​ഞ്ചു മേ​ഖ​ല​ക​ളു​ടെ ബാ​ന​റു​ക​ൾ​ക്ക് പി​ന്നി​ൽ അ​ണി​നി​ര​ക്കു​മെ​ന്ന് കോ​ഓ​ർ​ഡി​നേ​റ്റ​ർ രാ​ജ​ൻ പ​ടി​യ​റ​യും ജോ​ണ്‍ വ​ർ​ഗീ​സും അ​റി​യി​ച്ചു.

ഘോ​ഷ​യാ​ത്ര​യു​ടെ ക്ര​മീ​ക​ര​ണം

ഏ​റ്റ​വും മു​ൻ​പി​ൽ ഫാ​മി​ലി കോ​ണ്‍​ഫ​റ​ൻ​സ് ബാ​ന​ർ. തു​ട​ർ​ന്ന് അ​മേ​രി​ക്ക​യു​ടേ​യും ഇ​ന്ത്യ​യു​ടേ​യും കാ​തോ​ലി​ക്കേ​റ്റി​ന്‍റേയും പാ​ത​ക​ക​ൾ വ​ഹി​ച്ചു​കൊ​ണ്ട് സ​ഭാ മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ ഭ​ദ്രാ​സ​ന കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ൾ, കോ​ണ്‍​ഫ​റ​ൻ​സ് എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, ഫി​ല​ഡ​ൽ​ഫി​യ ഏ​രി​യാ​യി​ൽ നി​ന്നു​മു​ള്ള ശി​ങ്കാ​രി​മേ​ളം, ഗാ​നം ആ​ല​പി​ച്ചു​കൊ​ണ്ടു​ള്ള അ​ല​ങ്ക​രി​ച്ച വാ​ഹ​നം ഇ​തി​നു പി​ന്നി​ലാ​യി അ​ഞ്ചു മേ​ഖ​ല​ക​ളു​ടെ ബാ​ന​റി​ൽ സ​ഭാ പ​താ​ക​ക​ൾ വ​ഹി​ച്ചു​കൊ​ണ്ടു​ള്ള ഏ​രി​യ കോ ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​ർ. തു​ട​ർ​ന്ന് ബാ​ന​റു​ക​ളു​ടെ ക്ര​മം അ​നു​സ​രി​ച്ച് ഇ​ട​വ​ക ജ​ന​ങ്ങ​ൾ ര​ണ്ടു വ​രി​യാ​യി അ​ണി​നി​ര​ക്കും.

ഇ​ട​വ​ക ജ​ന​ങ്ങ​ൾ​ക്ക് പി​ന്നി​ലാ​യി ക്യൂ​ൻ​സ് ഇ​ട​വ​ക​യി​ൽ നി​ന്നു​മു​ള്ള ശി​ങ്കാ​രി​മേ​ളം, ഭ​ദ്രാ​സ​ന​ത്തി​ലെ വൈ​ദീ​ക​ർ, ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത, പ്ര​ത്യേ​ക ക്ഷ​ണി​താ​ക്ക​ൾ, റാ​ഫി​ളി​ന്‍റെ ഒ​ന്നാം സ​മ്മാ​നം ബെ​ൻ​സ് ട​ഡ​ഢ250 കാ​ർ എ​ന്നീ ക്ര​മ​ത്തി​ലാ​ണ് ഘോ​ഷ​യാ​ത്ര നീ​ങ്ങു​ന്ന​തെ​ന്ന് കോ​ണ്‍​ഫ​റ​ൻ​സ് എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അ​റി​യ​ച്ചു.

കോ​ണ്‍​ഫ​റ​ൻ​സ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ അ​വ​ര​വ​രു​ടെ ഏ​രി​യാ​യി​ലെ ഇ​ട​വ​ക ജ​ന​ങ്ങ​ളെ നി​യ​ന്ത്രി​യ്ക്കേ​ണ്ട​താ​ണ്. ഘോ​ഷ​യാ​ത്ര​യു​ടെ ഒ​രു​ക്ക​ങ്ങ​ൾ വൈ​കി​ട്ട് 6.30നു ​തു​ട​ങ്ങു​ന്ന​തും 7ന് ​മു​ന്നോ​ട്ട് നീ​ങ്ങു​ന്ന​തു​മാ​യി​രി​യ്ക്കും. ഭ​ദ്രാ​സ​ന​ത്തി​ലെ അം​ഗ​ങ്ങ​ളു​ടെ ആ​ത്മാ​ർ​ത്ഥ​മാ​യ സ​ഹാ​യ സ​ഹ​ക​ര​ണ​ങ്ങ​ൾ ഉ​ണ്ടാ​ക​ണ​മെ​ന്ന് കോ​ണ്‍​ഫ​റ​ൻ​സ് ക​മ്മി​റ്റി അ​ഭ്യ​ർ​ഥി​ക്കു​ന്നു.​

ഫാ​മി​ലി കോ​ണ്‍​ഫ​റ​ൻ​സ് ക​ലാ​പ​രി​പാ​ടി​ക​ൾ

ന്യൂ​യോ​ർ​ക്ക്: ക​ല​ഹാ​രി റി​സോ​ർ​ട്ട് ആ​ൻ​ഡ് ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന ഫാ​മി​ലി കോ​ണ്‍​ഫ​റ​ൻ​സി​നോ​ട​നു​ബ​ന്ധി​ച്ച് ക​ലാ​പ​രി​പാ​ടി​ക​ൾ ജൂ​ലൈ 19 വ്യാ​ഴാ​ഴ്ച 7.30 ന് ​തു​ട​ങ്ങും. ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​മു​ള്ള തി​ര​ഞ്ഞെ​ടു​ത്ത പ​രി​പാ​ടി​ക​ൾ കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ ഇ​ട​വേ​ള​ക​ളി​ൽ അ​വ​ത​രി​പ്പി​ക്കും.

ബൈ​ബി​ൾ സം​ബ​ന്ധ​മാ​യ​തും അ​ല്ലാ​ത്ത​തു​മാ​യ ചി​ത്രീ​ക​ര​ണ​ങ്ങ​ൾ, നൃ​ത്ത​ങ്ങ​ൾ, ഗാ​നാ​ലാ​പ​ന​ങ്ങ​ൾ തു​ട​ങ്ങി വ്യ​ത്യ​സ്ത​മാ​യ പ​രി​പാ​ടി​ക​ൾ ആ​ണ് ക്ര​മീ​ക​രി​ച്ചി​യ്ക്കു​ന്ന​തെ​ന്ന് കോ​ഓ​ർ​ഡി​നേ​റ്റ​ർ ആ​ശാ ജോ​ർ​ജ് അ​റി​യി​ച്ചു.

വി​വ​ര​ങ്ങ​ൾ​ക്ക്: ആ​ശാ ജോ​ർ​ജ്: 973 600 2127.

റി​പ്പോ​ർ​ട്ട്: യോ​ഹ​നാ​ൻ രാ​ജ​ൻ