ജോ​ർ​ജ് മാ​മ്മ​ൻ കൊ​ണ്ടൂ​രി​നു പ​ത്ത​നം​തി​ട്ട ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ സ്വീ​ക​ര​ണം ന​ൽ​കി
Wednesday, July 11, 2018 10:31 PM IST
ഹൂ​സ്റ്റ​ണ്‍: ഹൃ​സ്വ സ​ന്ദ​ർ​ശ​നാ​ർ​ത്ഥം അ​മേ​രി​ക്ക​യി​ൽ എ​ത്തി​ച്ചേ​ർ​ന്ന പ​ത്ത​നം​തി​ട്ട ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റും കോ​ണ്‍​ഗ്രീ​സ് നേ​താ​വു​മാ​യ ജോ​ർ​ജ് മാ​മ്മ​ൻ കൊ​ണ്ടൂ​രി​നു പ​ത്ത​നം​തി​ട്ട ജി​ല്ലാ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഉ​ജ്വ​ല സ്വീ​ക​ര​ണം ന​ൽ​കി. ജൂ​ലൈ 8നു ​ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 4.30നു ​സ്റ്റാ​ഫോ​ർ​ഡി​ലു​ള്ള സൗ​ത്ത് ഇ​ന്ത്യ​ൻ ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്സ് ഹാ​ളി​ൽ വ​ച്ചാ​യി​രു​ന്നു സ്വീ​ക​ര​ണ സ​മ്മേ​ള​നം. പ്ര​സി​ഡ​ന്‍റ് ശ​ശി​ധ​ര​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തു​ട​ർ​ന്ന് ഷാ​ൾ അ​ണി​യി​ച്ചു കൊ​ണ്ടൂ​രി​നെ അ​ദ്ദേ​ഹം സ്വീ​ക​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജെ​യിം​സ് കൂ​ട​ൽ സ്വാ​ഗ​തം ആ​ശം​സി​ച്ചു.

പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ജ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തി​നും ജി​ല്ല​യു​ടെ വി​ക​സ​ന​ത്തി​ന് ജി​ല്ലാ പ​ഞ്ചാ​യ​ത്തും കൊ​ണ്ടൂ​രും ചെ​യ്യു​ന്ന കാ​ര്യ​ങ്ങ​ൾ സ​വി​സ്ത​രം അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ജി​ല്ല​യി​ലെ വി​ദ്യാ​ഭാ​സ സ്ഥാ​പ​ന​ങ്ങ​ൾ, റോ​ഡു​ക​ൾ, ജ​ല​സേ​ച​ന പ​ദ്ധ​തി​ക​ൾ, ആ​ശു​പ​ത്രി​ക​ൾ, പ്ര​കൃ​തി​ക്ഷോ​ഭ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യെ​പ്പ​റ്റി പ​ങ്കെ​ടു​ത്ത​വ​ർ ചോ​ദ്യ​ങ്ങ​ളാ​യി ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി​യ​പ്പോ​ൾ നാ​ളി​തു വ​രെ പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട പ​ദ്ധ​തി​ക​ളും ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ പ​രി​ഗ​ണ​ന​യി​ൽ ഇ​രി​ക്കു​ന്ന പ​ദ്ധ​തി​ക​ളും മ​റ്റു വി​ക​സ​ന പ​രി​പാ​ടി​ക​ളെ​പ​റ്റി​യും വി​ശ​ദ​മാ​യി കൊ​ണ്ടൂ​ർ മ​റു​പ​ടി ന​ൽ​കി.

നി​ര​വ​ധി ട്രേ​ഡ് യൂ​ണി​യ​നു​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കു​ന്ന​തോ​ടൊ​പ്പം കേ​ര​ള സം​സ്ഥാ​ന കോ ​ഓ​പ്പ​റേ​റ്റീ​വ് ഹൗ​സിം​ഗ് ഫെ​ഡ​റേ​ഷ​ൻ വൈ​സ് ചെ​യ​ർ​മാ​നാ​യും പ്ര​വ​ർ​ത്തി​ക്കു​ന്ന കൊ​ണ്ടൂ​ർ പ​ത്ത​നം​തി​ട്ട ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ വൈ​സ് പ്ര​സി​ഡ​ന്‍റ് പ​ദ​വി​യോ​ടൊ​പ്പം സാ​ന്പ​ത്തി​ക കാ​ര്യ​സ​മി​തി​യു​ടെ ചെ​യ​ർ​മാ​നാ​യും പ്ര​വ​ർ​ത്തി​ക്കു​ന്നു. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ 2017ലെ ​ഏ​റ്റ​വും മി​ക​ച്ച ജി​ല്ലാ പ​ഞ്ചാ​യ​ത്തി​നു​ള്ള അ​വാ​ർ​ഡും 25 ല​ക്ഷം രൂ​പ സ​മ്മാ​ന​വും പ​ത്ത​നം​തി​ട്ട ജി​ല്ലാ പ​ഞ്ചാ​യ​ത്തി​നു ക​ര​സ്ഥ​മാ​ക്കു​വാ​ൻ കൊ​ണ്ടൂ​ർ വ​ഹി​ച്ച പ​ങ്ക് പ്ര​ശം​സ​നീ​യ​മാ​ണ്.

ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ജീ​മോ​ൻ റാ​ന്നി, സ്ഥാ​പ​ക നേ​താ​ക്ക​ളാ​യ ജോ​ർ​ജ് എം ​ഫി​ലി​പ്പ്, ബ്ല​സ​ൻ ഹൂ​സ്റ്റ​ണ്‍, സ​ക്ക​റി​യ കോ​ശി, ഐ.​എ​ൻ.​ഓ.​സി പെ​ൻ​സി​ൽ​വാ​നി​യ ചാ​പ്റ്റ​ർ സെ​ക്ര​ട്ട​റി സ​ന്തോ​ഷ് എ​ബ്ര​ഹാം, എ​സ്.​കെ.​ചെ​റി​യാ​ൻ, സ​ജി ഇ​ല​ഞ്ഞി​ക്ക​ൽ, മാ​മ്മ​ൻ ജോ​ർ​ജ്, റോ​യ് തീ​യാ​ടി​ക്ക​ൽ, ജെ.​ഡ​ബ്ലി​യു. വ​ർ​ഗീ​സ്, റോ​യ് വെ​ട്ടു​കു​ഴി, ഡാ​നി​യേ​ൽ ചാ​ക്കോ, ജോ​ർ​ജ് കൊ​ച്ചു​മ്മ​ൻ ജോ​മോ​ൻ ഇ​ട​യാ​ടി, തോ​മ​സ് ഒ​ലി​യാം​കു​ന്നേ​ൽ തു​ട​ങ്ങി​യ​വ​ർ ച​ർ​ച്ച​ക​ളി​ൽ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: ജീ​മോ​ൻ റാ​ന്നി