ഫൊ​ക്കാ​ന ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റീ ഫ​ല​പ്ര​ഖാ​പ​നം കോ​യി​ൻ ടോ​സിം​ഗി​ലൂ​ടെ
Wednesday, July 11, 2018 10:29 PM IST
ഫി​ല​ഡ​ൽ​ഫി​യ: ഇ​ഞ്ചോ​ടി​ഞ്ചു പോ​രാ​ട്ടം ന​ട​ന്ന ഫൊ​ക്കാ​ന ഇ​ല​ക്ഷ​നി​ൽ ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റീ​യി​ലെ മൂ​ന്നാം​സ്ഥാ​ന വി​ജ​യി​യെ കോ​യി​ൻ ടോ​സിം​ഗി​ൽ കൂ​ടി തെ​ര​ഞ്ഞെ​ടു​ത്തു. ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റീ​യാ​യി ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ളി​ൽ വി​ജ​യി​ക്കു​ന്ന​വ​ർ​ക്ക് നാ​ലു വ​ർ​ഷ​വും മൂ​ന്നാം സ്ഥാ​നം ല​ഭി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​ക്കു ര​ണ്ടു വ​ർ​ഷ​വു​മാ​ണ് കാ​ലാ​വ​ധി ല​ഭി​ക്കു​ക.

ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റീ സ്ഥാ​നാ​ർ​ഥി​ക​ളാ​യി​രു​ന്ന എ​ബ്ര​ഹാം വ​ർ​ഗീ​സ്, ബെ​ൻ പോ​ൾ, ഡോ. ​മാ​മ​ൻ വ​ർ​ഗീ​സ്, ഡോ. ​മാ​ത്യു വ​ർ​ഗീ​സ്, സു​ധ ക​ർ​ത്താ എ​ന്നി​വ​രു​ടെ വോ​ട്ട് എ​ണ്ണി തീ​ർ​ന്ന​പ്പോ​ൾ ബെ​ൻ പോ​ളും ഡോ. ​മാ​മ​ൻ വ​ർ​ഗീ​സും 140 വോ​ട്ടു​ക​ൾ വീ​തം നേ​ടി ആ​ദ്യ​ത്തെ ര​ണ്ടു സ്ഥാ​ന​ങ്ങ​ൾ നേ​ടു​ക​യും ഡോ. ​മാ​ത്യു വ​ർ​ഗീ​സ് സു​ധ ക​ർ​ത്ത​യേ​ക്കാ​ൾ ഒ​രു വോ​ട്ടി​ന്‍റെ ലീ​ഡി​ൽ മൂ​ന്നാം സ്ഥാ​ന​ത്തി​ന​ർ​ഹ​നാ​യ​താ​യും പ്ര​ഖ്യാ​പ​നം ന​ട​ത്ത​പ്പെ​ട്ടു. ഡോ. ​മാ​ത്യു വ​ർ​ഗീ​സ് 133 ഉം, ​സു​ധ ക​ർ​ത്താ 132 ഉം, ​എ​ബ്ര​ഹാം വ​ർ​ഗീ​സ് 131 ഉം ​വോ​ട്ടു​ക​ൾ നേ​ടി​യ​താ​യി ആ​യി​രു​ന്നു പ്ര​ഖ്യാ​പ​നം.

സു​ധ ക​ർ​ത്ത​യു​ടെ ബൂ​ത്ത് ഏ​ജ​ന്‍റാ​യി പ്ര​വ​ർ​ത്തി​ച്ച സു​മോ​ദ് നെ​ല്ലി​ക്കാ​ല റീ ​കൗ​ണ്ട് ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് അ​ർ​ദ്ധ​രാ​ത്രി​യോ​ടു കൂ​ടി റീ ​കൗ​ണ്ട് ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ചു. റീ ​കൗ​ണ്ടി​ൽ ഡോ. ​മാ​ത്യു വ​ർ​ഗീ​സും സു​ധ ക​ർ​ത്ത​യും 132 വോ​ട്ടു​ക​ൾ വീ​തം നേ​ടി തു​ല്യ വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ​താ​യി ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് കോ​യി​ൻ ടോ​സി​ങ്ങി​ലൂ​ടെ മൂ​ന്നാം സ്ഥാ​ന വി​ജ​യി​യെ ക​ണ്ടെ​ത്താ​ൻ തീ​രു​മാ​നം എ​ടു​ക്കു​ക​യും കോ​യി​ൻ ടോ​സിം​ഗി​ൽ ഡോ. ​മാ​ത്യു വ​ർ​ഗീ​സി​നെ ഭാ​ഗ്യം ക​ടാ​ക്ഷി​ക്കു​ക​യും ചെ​യ്യ്തു.വെ​ള്ളി ആ​ഴ്ച ഉ​ച്ച​തി​രി​ഞ്ഞു മൂ​ന്നി​ന് തു​ട​ങ്ങി​യ വോ​ട്ടെ​ണ്ണ​ലി​ന് ശ​നി​യാ​ഴ്ച വെ​ളു​പ്പി​നെ ഒ​രു​മ​ണി​യോ​ടു കൂ​ടി പ​ര്യ​വ​സാ​ന​മാ​യി.

റി​പ്പോ​ർ​ട്ട്: സു​മോ​ദ് നെ​ല്ലി​ക്കാ​ല