ക്നാനായ കണ്‍വൻഷന് ഒരു തിലകക്കുറി “ക്നാനായ ഐഡോൾ”
Friday, June 22, 2018 8:36 PM IST
അറ്റ്ലാന്‍റ: ക്നാനായ കണ്‍വൻഷന് ഒരു തിലകക്കുറിയായി, ഈ വർഷം ക്നാനായ ശറീഹഅരങ്ങേറുന്നു.ഇതുവരെ മറ്റു സമുദായ പരിപാടികളിലോ അസോസിയേഷനുകളിലോ നടക്കാത്ത രീതിയിൽ ന്യൂയോർക്കിൽ നിന്നും വരുന്ന ലൈവ് ബാൻഡോടുകൂടി തികച്ചും നൂതനമായ രീതിയിലാണ് പരിപാടി നടത്തുന്നത്.

14 വയസിൽ താഴെ, 15 ഉം അതിനു മുകളിലേക്കും,ഇങ്ങനെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങൾ നടത്തുന്നത്. മൂന്നു റൗണ്ടുകളിൽ ആയിട്ടാണ് മത്സരങ്ങൾ നടത്തുന്നത്. ഓരോ റൗണ്ടിലേയും വിജയികൾക്ക് കാഷ് അവാർഡുകൾ സമ്മാനമായി ലഭിക്കും. പരിചയസന്പന്നരായ ഇംഗ്ലീഷ് മ്യൂസിക് വിദഗ്ധരുടെ നേതൃത്വത്തിലാണ് വിജയികളെ തെരഞ്ഞെടുക്കുക.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം