"മക്കളുടെ കൗമാരം മനസിലാക്കാൻ മാതാപിതാക്കൾക്ക് കഴിയണം’
Wednesday, June 20, 2018 11:35 PM IST
ഡാളസ് : വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജണിന്‍റെ 11–ാം ബയനീയൽ കോൺഫറൻസിനോടനുബന്ധിച്ചു "യൂത്ത് എംപവർമെന്‍റ് ഒരു ഭാവി പ്രതീക്ഷ" എന്ന വിഷയത്തിൽ സിംബോസിയം ന‌‌ടന്നു. "കൗമാര പ്രായക്കാരായ മക്കളുടെ മാനസികവും ശാരീരികവുമായ പ്രശ്നങ്ങൾ മനസിലാക്കാത്ത മാതാപിതാക്കളും മക്കളും അതൃപ്‌തരാണെന്നും കൗമാരത്തിൽ അവർക്കുണ്ടാകുന്ന ശാരീരവും മാനസികവുമായ മാറ്റങ്ങൾ സൃഷ്ടിക്കുന്ന സ്വാഭാവ വൈകല്യങ്ങൾ ഉൾക്കൊണ്ടു സ്നേഹത്തിൽ കൂട്ടുകാരെ പോലെ മാതാപിതാക്കളും മൂത്ത സഹോദരങ്ങളും പെരുമാറണമെന്നും തുറന്നു സംസാരിക്കണമെന്നും അഭിപ്രായങ്ങൾ ഉരുത്തിരിഞ്ഞു.

മക്കളെ പ്രചോദനങ്ങൾ നൽകി വളർത്തണമെന്നും പൊതുവെ തിരക്കുനിറഞ്ഞ അമേരിക്കൻ ജീവിതത്തിൽ പലപ്പോഴും മാതാപിതാക്കൾ പരാജയപ്പെടുന്നു" എന്നും ഉള്ള വിശദമായി ചർച്ച ചെയ്യപ്പെട്ടു. ഡബ്ല്യൂഎംസി അമേരിക്ക റീജൺ ചാരിറ്റി ഫോറം ചെയർപേഴ്‌സൺ ഡോക്ടർ രുഗ്മിണി പദ്മകുമാർ സിംബോസിയം ഉദ്ഘാടനം ചെയ്തു. വിവിധ പ്രവിൻസുകളിൽ നിന്നുമെത്തിയ പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു.

ഷിക്കാഗോ പ്രവിൻസിനെ പ്രതിനിധീകരിച്ചു എത്തിയ ആൻ ലൂക്കോസ് (ലയോള യൂണിവേഴ്സിറ്റി) ഡിഎഫ്ഡബ്ല്യൂ പ്രൊവിൻസ് ഹെൽത്ത് ഫോറം പ്രസിഡന്‍റ് ബിജി എഡ്വേർഡ് (നഴ്സിംഗ് സൂപ്പർവൈസർ ടെക്സസ് ഹെൽത്ത് ഡാളസ്) ബോബി കുരിയൻ (ടെക്സസ് ഹെൽത്ത് സ്റ്റാഫ് ചാപ്ലിൻ), ജയ്‌സി ജോർജ് (നഴ്‌സ് പ്രാക്റ്റീഷനർ ഓഫ് ഡിഗ്‌നിറ്റി ടീം ഹെൽത്ത് ഡാളസ്) ഡിഎഫ്ഡബ്ല്യൂ പ്രൊവിൻസ് വനിതാ ഫോറം പ്രസിഡന്‍റ് മേരി തോമസ് എന്നിവരുടെ സജീവ പങ്കാളിത്തത്തോടെ അതിമനോഹരമാക്കി. യൂത്ത് എംപവർമെന്‍റ് ഒരു ഭാവി പ്രതീക്ഷക്കു ഉതകുമെന്നും ഡബ്ല്യൂഎംസി പോലുള്ള സംഘടനകൾക്കു നിർണായ പങ്കു വഹിക്കുവാൻ കഴിയുമെന്നും സദസ്സിൽനിന്നും അഭിപ്രായം പൊങ്ങി.

ഡബ്ല്യൂഎംസി അമേരിക്ക റീജിയൻ യൂത്തു ഫോറം പ്രസിഡന്റ് സുധീർ നമ്പ്യാർ യൂത്തിന്റെ ഇടയിൽ പ്രവർത്തിച്ചുള്ള പരിചയ സമ്പത്തിൽ നിന്നും യുവാക്കളെ അവർക്കു താൽപര്യം ഉള്ള ആക്ടിവിറ്റികളിൽ പങ്കെടുപ്പിക്കുന്നത് നല്ലതായിരിക്കുമെന്നും പുസ്തകപ്പുഴുക്കളായി മാറ്റുവാൻ മാതാ പിതാക്കൾ ശ്രമിക്കരുതെന്നും പറഞ്ഞു.

അമേരിക്കയിലേക്ക് കുടിയേറിയ മലയാളികളും അവരുടെ കൗമാരക്കാരായ കുട്ടികളും കടന്നു പോകുന്ന മാനസികവും സാമൂഹികവുമായ പ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെട്ടത് ശ്രദ്ധേയമായി. കൗമാരകാലം കുട്ടികളെ സംബന്ധിച്ചിടത്തോളം വളർച്ചയുടെ ഒരു പ്രധാനപ്പെട്ട കാലയളവാണ്. അവർ കടന്നു പോകുന്ന മാനസികവും ശാരീരവുമായ പ്രശ്നങ്ങൾ യഥാര്തവ്യവും അവയുടെ പരിഹാര വശങ്ങളും അവയെ റിയൽ ലൈഫ് സാഹചര്യത്തിൽ എങ്ങനെ കൈകാര്യം ചെയ്യാമെന്നും ചർച്ച ചെയ്യപ്പെട്ടു. കൗമാരക്കാരുടെ തലച്ചോറിന്റെ വ്യതിയാനങ്ങളെപ്പറ്റി ആൻ ലൂക്കോസ് വിശദീകരിച്ചു.

കൗമാരക്കാർ നേരിടുന്ന സാമൂഹിക പ്രശ്നങ്ങളെ പറ്റി ജെയ്സി ക്ലാസ് എടുത്തു. താൻ വളർന്നു എന്നു കാണിക്കുവാൻ കുട്ടികൾ അനുസരണക്കേടുകൾ കാട്ടാറുണ്ട്. കാർട്ടൂണുകൾ കൊണ്ടും പവർ പോയിന്‍റ് പ്രസന്‍റേഷൻ കൊണ്ടും സിമ്പോസിയം ആകർഷകരമായി.

മാതാപിതാക്കളുടെയും കൗമാരക്കാരുടെയും പരസ്പര ബന്ധത്തെ സ്വാധീനിക്കുന്ന സാംസ്കാരികവും ശാരീരികവുമായ ഘടകങ്ങൾ വിലയിരുത്തി ബോബി കുര്യൻ സരസമായി സംസാരിച്ചു. ആദ്യം മലയാളി അമേരിക്കയിൽ വന്നപ്പോൾ "രക്ഷപെട്ടു" എന്ന് പറഞ്ഞു. പിന്നീട് പറഞ്ഞു "പെട്ടു". അമേരിക്കൻ സംസ്കാരത്തെ പുൽകിയ കുട്ടികളും ഭാരത സംസ്കാരം കൊണ്ട് നടക്കുന്ന മാതാപിതാക്കളുമാണ് പ്രശനം. ഒരു കോംപ്‌റോമയ്‌സിന്‌ നാം തയ്യാറാവണമെന്ന് അദ്ദേഹം പറഞ്ഞു.

റീജിയൻ ചെയർമാൻ ജോർജ് പനക്കൽ, ഗ്ലോബൽ ചെയർമാൻ ഐസക് ജോൺ പട്ടാണിപ്പറമ്പിൽ, ഗ്ലോബൽ പ്രസിഡണ്ട് ഡോക്ടർ എ. വി. അനൂപ്, സോമൻ ബേബി, എ.എസ്.ജോസ്, അലക്സ് കോശി വിളനിലം, ടി. പി. വിജയൻ, സി.യു.മത്തായി, അഡ്വ. സിറിയക് തോമസ്, ജോബിൻസൺ കൂട്ടത്തിൽ, സാബു ജോസഫ് സിപിഎ, തോമസ് മൊട്ടക്കൽ, ഫിലിപ്പ് മാരേട്ട്, തങ്കമണി അരവിന്ദൻ, ഡോ. എലിസബത്ത് മാമ്മൻ, പിന്‍റോ ചാക്കോ, ജിനേഷ് തമ്പി, ചാക്കോ കോയിക്കലേത്, കോശി ഉമ്മൻ, എസ്. കെ ചെറിയാൻ, എൽദോ പീറ്റർ, ജേക്കബ് കുടശ്ശനാട്‌, ജോമോൻ, ബാബു ചാക്കോ, റോയ് മാത്യു, ജയിംസ് കൂടൽ, ഷോളി കുമ്പിളുവേലി, ഹരികൃഷ്ണൻ നമ്പൂതിരി, മാത്യൂസ് എബ്രഹാം, ലിൻസാണ് കൈതമല, വിൻസൻ പാലത്തിങ്കൽ, ഡോക്ടർ ജോർജ് ജേക്കബ്, ഗ്ലോബൽ ഇലെക്ഷൻ കമ്മീഷണർ സോമൻ, ഡിഎഫ്ഡബ്ല്യൂ പ്രവിൻസ് ചെയർമാൻ തോമസ് എബ്രഹാം, പ്രസിഡന്‍റ് വർഗീസ്, തോമസ് ചെല്ലേത്, പാസ്റ്റർ ഷാജി കെ. ഡാനിയേൽ, എബ്രഹാം ജോൺ ഒക് ലഹോമ, സാബു തലപ്പാല, ഫ്രിക്സ്മോൻ മൈക്കിൾ, എബ്രഹാം മാലിക്കാരുകയിൽ, സുനിൽ എഡ്വേർഡ്, ജിമ്മി കുളങ്ങര മുതലായവർ ആശംസകൾ അറിയിച്ചു.

ക്രിയാത്മകരവും അനുഭവ സമ്പത്തേറിയതുമായ സിമ്പോസിയം സംഘടിപ്പിച്ച ഡബ്ല്യൂഎംസി നേതൃത്വത്തെ പങ്കെടുത്ത ഏവരും അനുമോദിച്ചു. ബിജി എഡ്വേർഡ് പങ്കെടുത്ത ഏവർക്കും നന്ദി പ്രകസിപ്പിച്ചു.

റിപ്പോർട്ട് : പി. സി. മാത്യു