ഫാമിലി കോൺഫറൻസ് ടീം സെന്‍റ് ജോർജ് ഓർത്തഡോക്സ് ഇടവകയിൽ
Wednesday, June 20, 2018 9:12 PM IST
ന്യുയോർക്ക് ∙ നോർത്ത് ഈസ്റ്റ് അമേരിയ്ക്കൻ ഭദ്രാസന ഫാമിലി – യൂത്ത് കോൺഫറൻസ് ടീം അംഗങ്ങൾ സ്റ്റാറ്റൻ ഐലൻഡ് സെന്റ് ജോർജ് മലങ്കര ഓർത്തഡോക്സ് ഇടവക സന്ദർശിച്ചു. വികാരി വെരി. റവ. പൗലോസ് ആദായി കോറെപ്പിസ്കോപ്പാ ഏവരേയും സ്വാഗതം ചെയ്തു ആമുഖ വിവരണം നൽകി. ജനറൽ സെക്രട്ടറി ജോർജ് തുമ്പയിൽ, ഭദ്രാസന കൗൺസിൽ അംഗം സജി എം. പോത്തൻ, ഫിനാൻസ് കമ്മിറ്റി ചെയർ എബി കുര്യാക്കോസ്, സുവനീർ ചീഫ് എഡിറ്റർ ഡോ. റോബിൻ മാത്യു, കമ്മിറ്റി അംഗങ്ങളായ ഐസക്ക് ചെറിയാൻ, ഷൈനി രാജു, ഇടവക ട്രസ്റ്റി ജേക്കബ് മാത്യു, സെക്രട്ടറി സ്കറിയാ ഉമ്മൻ, ഭദ്രാസന അസംബ്ലി അംഗങ്ങളായ ജോഗി മാത്യു, സാനു, മലങ്കര അസോസിയേഷൻ അംഗം ചാർളി തൈക്കൂടം എന്നിവർ സംബന്ധിച്ചു.

ഈ ഇടവകയിൽ നിന്നും എല്ലാവർഷവും കോൺഫറൻസിനു നൽകുന്ന പ്രോത്സാഹനവും സംഭാവനയും വളരെ വലുതാണെന്നും, ഈ വർഷവും അതു തുടരണമെന്നും ജോർജ് തുമ്പയിൽ അറിയിച്ചു. മുൻ വർഷങ്ങളിൽ നൽകിയിട്ടുള്ള സംഭാവനയ്ക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തി. ഓർത്തഡോക്സ് തിയോളജിയ്ക്കൽ സെമിനാരി മുൻ പ്രിൻസിപ്പൽ റവ. ഡോ. ജേക്കബ് കുര്യനെ പ്രധാന പ്രാസംഗീകനായി ലഭിച്ചത് വളരെ അനുഗ്രഹമാണെന്നും, ദൈവ ശാസ്ത്ര പഠനത്തിന് മുൻതൂക്കം നൽകിക്കൊണ്ടും കോൺഫറൻസിന്റെ ചിലവുകൾ പരിമിതപ്പെടുത്തിയും ലോക നിലവാരത്തിലുള്ള റിസോർട്ടാണ് ഭദ്രാസന അംഗങ്ങൾക്കായി ക്രിമീകരിച്ചിരിയ്ക്കുന്നതെന്നും പറഞ്ഞു.

രജിസ്റ്റർ ചെയ്യുവാൻ ആഗ്രഹമുള്ളവർക്ക് രജിസ്റ്റർ ചെയ്യുവാനുള്ള അവസരമുണ്ടെന്ന് ഭദ്രാസന കൗൺസിൽ അംഗം സജി എം. പോത്തൻ അറിയിച്ചു. ഇടവകയിൽ നിന്നും ആവേശകരമായ പിന്തുണ റാഫിൾ ടിക്കറ്റ് വിതരണത്തിന് ലഭിച്ചുവെന്ന് ഫിനാൻസ് കമ്മിറ്റി ചെയർ എബി കുര്യാക്കോസ് അഭിപ്രായപ്പെട്ടു. പരിമിതമായ ടിക്കറ്റുകൾ മാത്രമാണ് അവശേഷിക്കുന്നത്. ടിക്കറ്റുകൾ വാങ്ങുവാൻ താൽപര്യമുള്ളവർ ബന്ധപ്പെടേണ്ട നമ്പർ : എബി കുര്യാക്കോസ് – 845 380 2696. ഇടവകയിൽ നിന്നുമുള്ള വിതരണോദ്ഘാടനം ഇടവക ട്രസ്റ്റി ജേക്കബ് മാത്യുവും സെക്രട്ടറി സ്കറിയാ ഉമ്മനും ചേർന്ന് നിർവഹിച്ചു. ആകർഷകമായ സുവനീർ അണിയറയിൽ ഒരുങ്ങി കൊണ്ടിരിയ്ക്കുന്നതായി സുവനീർ ചീഫ് എഡിറ്റർ ഡോ. റോബിൻ മാത്യു അറിയിച്ചു.