ഡാളസിൽ ഇന്ത്യൻ കോണ്‍സുലേറ്റ് ക്യാന്പ് 16 ന്
Saturday, June 16, 2018 7:29 PM IST
ഡാളസ്: കോണ്‍സുലേറ്റ് ജനറൽ ഓഫ് ഇന്ത്യ ഡാളസിൽ ജൂണ്‍ 16 ന് (ശനി) വീസ ക്യാന്പ് സംഘടിപ്പിക്കുന്നു. രാവിലെ ഒന്പതു മുതലാണ് ക്യാന്പ്.

ഗാർലന്‍റ് കേരള അസോസിയേഷൻ കോണ്‍ഫറൻസ് ഹാളിൽ നടക്കുന്ന ക്യാന്പിലേക്ക് മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്കാണ് മുൻഗണന. ഹൂസ്റ്റണ്‍ കോണ്‍സുലാർ ഉദ്യോഗസ്ഥർ ക്യാന്പിൽ പങ്കെടുക്കുന്നവരുടെ സംശയങ്ങൾക്ക് പരിഹാരം നിർദേശിക്കും. ഡാളസ് കേരള അസോസിയേഷനാണ് സൗകര്യങ്ങൾ ഒരുക്കുന്നത്.

വിവരങ്ങൾക്ക്: 713 626 2148.

റിപ്പോർട്ട്: പി.പി. ചെറിയാൻ