ബെഥേൽ പി. സ്റ്റാൻലി നിര്യാതനായി
Saturday, June 16, 2018 7:28 PM IST
ഡാളസ്: അടൂർ കടന്പനാട് ബഥേൽ ഹൗസിൽ പരേതനായ പാസ്റ്റർ എ.കെ. പാപ്പച്ചന്‍റെ മകൻ ബെഥേൽ പി. സ്റ്റാൻലി (75) ഡാളസിൽ നിര്യാതനായി. സംസ്കാരം ജൂണ്‍ 23 ന് (ശനി) രാവിലെ 10 മുതൽ മാറാനാഥാ ഫുൾ ഗോസ്പൽ ചർച്ചിലെ ശുശ്രൂഷകൾക്കുശേഷം സണ്ണിവെയൽ ന്യൂഹോപ് ഫ്യൂണറൽ ഹോമിൽ.

ഭാര്യ: ലീലാമ്മ കാട്ടിൽ വടക്കേതിൽ കുടുംബാംഗം. മക്കൾ: നോബിൾ സ്റ്റാൻലി, നിജി, ലീന. മരുമക്കൾ: ലാലി സ്റ്റാൻലി, ഡെന്നീസ് ജോണ്‍.

സഹോദരങ്ങൾ : ബെഥേൽ. പി- സൂസമ്മ ബെഞ്ചമിൻ, ബെഥേൽ. പി - ഗ്രേയ്സി ജോർജ്, ഏലമ്മ - വർഗീസ് മത്തായി, ജോയ്. പി - ജോളി ബെഥേൽ, ഗ്രേയ്സി- ജോയ് ജോണ്‍, പാസ്റ്റർ ബെഥേൽ. പി- ഏല്യാമ്മ ജേക്കബ്. (എല്ലാവരും ഡാളസ്).

മെമ്മോറിയൽ സർവീസ്: ജൂണ്‍ 22 ന് വൈകിട്ട് 6.30 മുതൽ മാറാനാഥ ഫുൾ ഗോസ്പൽ ചർച്ച്. 2206 വെസ്റ്റ് ബ്രൂട്ടണ്‍ റോഡ്, ടെക്സസ്- 75181.

വിവരങ്ങൾക്ക്: പാസ്റ്റർ ബെഥേൽ പി. ജേക്കബ് 214 450 4169.

റിപ്പോർട്ട്: പി.പി. ചെറിയാൻ