അമേരിക്കൻ മലയാള സാഹിത്യ വളർച്ച: മലയാളി സംഘടനകളുടെ പങ്ക് നിർണായകം
Saturday, June 16, 2018 7:27 PM IST
ഡാളസ്: വേൾഡ് മലയാളി കൗണ്‍സിൽ അമേരിക്ക റീജണിന്‍റെ പതിനൊന്നാമത് ബയനിയൽ കോണ്‍ഫറൻസിൽ നടന്ന സാഹിത്യ സമ്മേളനം റീജണ്‍ വൈസ് ചെയറും കവയത്രിയും എഴുത്തുകാരിയുമായ ത്രേസ്യാമ്മ നാടാവള്ളിൽ (കൊച്ചേച്ചി) ഉദ്ഘാടനം ചെയ്തു.

മലയാളസാഹിത്യം അമേരിക്കയിൽ എന്ന വിഷയത്തെ അധികരിച്ച് ഡബ്ല്യുഎം.സി ഒക് ലഹോമ പ്രൊവിൻസ് ചെയർ പേഴ്സണും സാഹിത്യ നിരൂപകനുമായ എബ്രഹാം ജോണ്‍ പ്രബന്ധം അവതരിപ്പിച്ചു.അമേരിക്കയിലെ മലയാള സാഹിത്യം പുരോഗമിച്ചതായി ഏബ്രഹാം സമർഥിച്ചു. സമ്മേളനത്തിൽ സംസ്ഥാനത്തിന്‍റെ വിവിധഭാഗത്തുനിന്നുള്ളവർ പങ്കെടുത്തു.

വരും തലമുറ മലയാളം പറയുന്നതിൽ നിന്നും മാറിനിൽക്കുന്ന അനുഭവമാണ് കാണുന്നതെന്ന് എസ്.കെ. ചെറിയാൻ പറഞ്ഞപ്പോൾ മാതാപിതാക്കളുടെ ഉത്തരവാദിത്തമാണ് തങ്ങളുടെ കുട്ടികളെ മലയാളം പഠിപ്പിക്കുക എന്നുള്ളതെന്ന് തോമസ് മൊട്ടക്കൽ വാദിച്ചു. രണ്ടു തരം പൗര·ാരെ സൃഷ്ടിക്കുന്ന കൃതികൾ ഉണ്ടാകാൻ പാടില്ലെന്ന് മൊട്ടക്കൽ പറഞ്ഞപ്പോൾ സുകുമാർ അഴിക്കോട് എഴുതിയതിൽ പലരും തെറ്റിദ്ധരിക്കപ്പെടുകയാണെന്നു മഹേഷ് പിള്ള പറഞ്ഞു.

ലാന പോലുള്ള സംഘാടനകൾ അമേരിക്കൻ മലയാള സാഹിത്യത്തിന് നൽകിയ സംഭാവനകൾ പ്രശംസനീയമാണെന്നു പി.സി. മാത്യു പറഞ്ഞു.

കൊച്ചേച്ചിയുടെ പുസ്തകം അനുഭവ സന്പത്താണെന്നും അനുഭവമാണ് ഒരു എഴുത്തുകാരൻ കൈവശം ആക്കേണ്ടതെന്നും എബ്രഹാം ജോണ്‍ പറഞ്ഞു.

ഇന്ന് മലയാളസാഹിത്യം മലയാളികളുടെ ജിവിതത്തിന്‍റെ ഭാഗമായിട്ടുണ്ടെങ്കിലും വരും തലമുറയിൽ അതിന് അപചയങ്ങൾ ഉണ്ടാകും എന്ന ആശങ്ക ഭൂരിപക്ഷം പേരും പ്രകടിപ്പിച്ചു. അതിനുള്ള പ്രതിവിധികൾ നമ്മൾ തന്നെ കണ്ടെത്തണമെന്നും മലയാളം പോലെ മനോഹരമായ ഒരു ഭാഷയെ സംരക്ഷിക്കുകയും ആസ്വദിക്കുകയും ചെയ്യാനുള്ള അവസരങ്ങൾ ഉണ്ടാക്കേണ്ടത് മലയാളി സംഘടനകളും സാഹിത്യ സംഘടനകളും മലയാളി കൂട്ടായ്മകളുമാണെന്ന് ചർച്ചയിൽ പങ്കെടുത്തവരും സദസും ഒരേ സ്വരത്തിൽ പറഞ്ഞു.

കോശി ഉമ്മൻ, ചാക്കോ കൊയ്ക്കലേത്ത്, സുധീർ നന്പ്യാർ, രുഗ്മിണി പദ്മകുമാർ, ജേക്കബ് ജോണ്‍ തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു.