ഒവിബിഎസ് ന്യൂയോർക്ക് ജൂലൈ 11, 12, 13 തീയതികളിൽ
Saturday, June 16, 2018 7:26 PM IST
ന്യൂയോർക്ക്: മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിൽ ബ്രൂക്ക് ലയൻ, ക്യൂൻസ് ലോംഗ് ഐസ് ലാൻഡ് ഏരിയായിലെ 10 പള്ളികളുടെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തിവരുന്ന ഓർത്തഡോക്സ് വെക്കേഷൻ ബൈബിൾ സ്കൂൾ ജൂലൈ 11, 12, 13 തീയതികളിൽ ഒൗവർ ലോഡി ഓഫ് ലോർഡ്സ് ആർസി ചർച്ച് സ്കൂളിൽ (92- 96, 220 th St. Queen Village, NY-11428) നടത്തുന്നു.

4 മുതൽ 16 വയസുവരെ പ്രായമുള്ള കുട്ടികൾക്ക് പങ്കെടുക്കാം. ദൈവം നമ്മെ മെനയുന്നു (God Molds Us) എന്ന വിഷയത്തെ ആസ്പദമാക്കി. (Isaiah 64:8) നടത്തുന്ന ക്ലാസുകൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാകുന്നു.

ഈ വർഷത്തെ ക്ലാസുകൾക്ക് ഫാ. എബി ജോർജ്, ഫാ. ഏബ്രഹാം ഫിലിപ്പ് (ഫിലോമോൻ), ഫാ. ജോണ്‍ പപ്പൻ എന്നിവർ നേതൃത്വം നൽകും. ഒവിബിഎസിന്‍റെ വിജയത്തിനായി വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.

വിവരങ്ങൾക്ക്: സോളി ഏബ്രഹാം 718 309 3152.

റിപ്പോർട്ട്: മൊയ്തീൻ പുത്തൻചിറ