ഫോമാ കണ്‍വൻഷൻ: സൗത്ത് വെസ്റ്റ് റീജണിന്‍റെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു
Saturday, June 16, 2018 7:14 PM IST
ഹൂസ്റ്റണ്‍: ഷിക്കാഗോ ഫോമാ കണ്‍വൻഷനിലേക്ക് ഫോമാ സൗത്ത് വെസ്റ്റ് റീജണിന്‍റെ ഒരുക്കങ്ങളും തയാറെടുപ്പുകളും പുരോഗമിക്കുന്നു. ജൂണ്‍ ഒന്പതിന് ഹൂസ്റ്റണിലെ സ്റ്റാഫോർഡിലുള്ള ദേശി റസ്റ്ററന്‍റ് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ കണ്‍വൻഷന്‍റെ ഒരുക്കങ്ങളേയും സജ്ജീകരണങ്ങളേയും പറ്റി ചർച്ചകൾ നടത്തി.

ഫോമാ നാഷണൽ കമ്മിറ്റി അംഗം തോമസ് മാത്യുവിന്‍റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഫോമ സ്ഥാപക പ്രസിഡന്‍റ് ശശിധരൻ നായർ അടക്കം പല പ്രമുഖരും പങ്കെടുത്തു. സമീപകാലത്ത് നിര്യാതരായ ഹൂസ്റ്റണ്‍ നിവാസികൾ ഫ്രാൻസിസ് ഇല്ലികാട്ടിലിനും ലിസി ജയിംസ് ഐക്കരേത്തിനും ആദരാഞ്ജലികൾ അർപ്പിച്ചാണ് യോഗം ആരംഭിച്ചത്. ബേബി മണക്കുന്നേൽ സ്വാഗതം ആശംസിച്ചു. സുരേഷ് രാമകൃഷ്ണൻ കണ്‍വൻഷന്‍റെ സംക്ഷിപ്ത വിവരണം നൽകി. കലിഫോർണിയായിൽ നിന്നെത്തിയ ജോസഫ് ഒൗസൊ, ഡിട്രോയിറ്റിൽ നിന്നെത്തിയ തോമസ് കർത്തനാൾ എന്നിവർക്ക് സ്വീകരണം നൽകി. തോമസ് കർത്തനാൾ, ജോസഫ് ഒൗസൊ, ശശിധരൻ നായർ, എം.ജി. മാത്യും ബാബു സക്കറിയ, തോമസ് മാത്യു തുടങ്ങിയവർ ഫോമയുടെ അടുത്ത കണ്‍വൻഷൻ ടെക്സസിലെ ഡാളസ് നഗരത്തിൽ നടത്തുന്നതിനെ പിന്തുണച്ചു പ്രസംഗിച്ചു. മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റണ്‍ പ്രസിഡന്‍റ് ജേഷ്വാ ജോർജ്, സംഘാടകനും മാധ്യമപ്രവർത്തകനുമായ എ.സി.ജോർജ് എന്നിവർ ഫോമയുടെ പ്രവർത്തനങ്ങൾക്കും കണ്‍വൻഷനും ആശംസകൾ നേർന്നു സംസാരിച്ചു. തുടർന്നു നടന്ന പൊതുചർച്ചയിൽ രാജൻ യോഹന്നാൻ, തോമസ് വർക്കി, ജോർജ് കോളാചേരി, പ്രേമദാസ് മങ്കുഴി, റോണി ജേക്കബ്, ജോസഫ് കെന്നടി, സൈമണ്‍ ചാക്കോ, റെജി വർഗീസ് തുടങ്ങിയവർ സജീവമായി പങ്കെടുത്തു.