ക്വീന്‍സിലെ ഇന്ത്യാ ഡേ പരേഡിനു ഒരുക്കങ്ങള്‍ തുടങ്ങി
Saturday, June 16, 2018 4:38 PM IST
ന്യുയോര്‍ക്ക്: മലയാളികളുടെ സ്വന്തമെന്നു വിശേഷിപ്പിക്കാവുന്ന ക്വീന്‍സിലെ ഇന്ത്യാ ഡേ പരേഡിനു ഒരുക്കങ്ങള്‍ തുടങ്ങി. ഇന്ത്യക്കാര്‍ ധാരാളമായി താമസിക്കുന്ന ന്യുയോര്‍ക്ക് നഗരത്തിലെ ക്വീന്‍സ് ബോറോയിലുള്ള ഹില്‍ സൈഡ് അവന്യുവില്‍ ഓഗസ്റ്റ് പതിനൊന്നിനു ശനിയാഴ്ചയാണു പരേഡ്. ഉച്ചക്ക് രണ്ടിനു 263ം സ്ട്രീറ്റില്‍ നിന്നു തുടങ്ങി 236ം സ്ട്രീറ്റില്‍ അവസാനിക്കും. ഉച്ചയ്ക്ക് ഒന്നു മുതല്‍ രാത്രി എട്ടുവരെ കള്‍ച്ചറല്‍ മേള പടവന്‍ പ്രെല്ലര്‍ ഫീല്‍ഡ് നമ്പര്‍ 1 പാര്‍ക്കില്‍, ബെല്‍റോസ്.

ഫ്‌ളോറല്‍ പാര്‍ക്ക് ബെല്‍റോസ് മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തുന്ന മൂന്നാമത് പരേഡാണിത്. ഈ വര്‍ഷം പരേഡ് കൂടുതല്‍ ജനകീയവും ആകര്‍ഷകവുമാക്കുന്നതിനു വേണ്ടി കൂടിയ പ്രഥമ ആലോചനായോഗത്തില്‍ വി എം ചാക്കോ, കൃപാല്‍ സിംഗ്, തോമസ് റ്റി ഉമ്മന്‍, സജി എബ്രഹാം, ചാക്കോ കോയിക്കലേത്ത് , ജേസണ്‍ ജോസഫ്, കോശി ഉമ്മന്‍, പാറ്റ്മാത്യു എന്നിവര്‍ പങ്കെടുത്തു. മലയാളി സമൂഹത്തിനു മുഖ്യ പങ്കാളിത്തമുള്ള ഈ പരേഡിന്റെ വിജയത്തിനായി ഏവരുടെയും സഹകരണവും. പിന്തുണയും, പ്രോത്സാഹനവും ഉണ്ടാവണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

എല്ലാ പ്രാദേശിക സംഘടനകളെയും അണിനിരത്തി വിപുലമായ തോതില്‍ പരേഡ് നടത്തുവാനുള്ള മീറ്റിംഗുകള്‍ വരും ദിനങ്ങളില്‍ ഉണ്ടായിരിക്കും. പരേഡിന് സ്‌പോണ്‍സര്‍ഷിപ് നല്‍കി സഹായിക്കണമെന്നും ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: തോമസ് ടി. ഉമ്മന്‍