ജേ​ർ​ണ​ലി​സ്റ്റ് മെ​ഹ​ർ ട​റ്റ്ന ഹോ​ളി​വു​ഡ് ഫോ​റി​ൻ പ്ര​സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്
Friday, June 15, 2018 8:56 PM IST
കാ​ലി​ഫോ​ർ​ണി​യ: അ​ന്പ​ത്തി​യ​ഞ്ചു രാ​ഷ്ട​ങ്ങ​ളി​ലെ 250 മി​ല്യ​ണ്‍ വാ​യ​ന​ക്കാ​രെ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന ഹോ​ളി​വു​ഡ് ഫോ​റി​ൻ പ്ര​സ് അ​സോ​സി​യേ​ഷ​ൻ 2018-19ലെ ​പ്ര​സി​ഡ​ന്‍റാ​യി ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ ജേ​ർ​ണ​ലി​സ്റ്റ് മെ​ഹ​ർ ട​റ്റ്നയെ വീ​ണ്ടും ഐ​ക്യ​ക​ണ്ഠേ​നെ തെ​ര​ഞ്ഞ​ടു​ത്തു.

സ​തേ​ണ്‍ കാ​ലി​ഫോ​ർ​ണി​യ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ലോ​ക​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ടെ​ലി​വി​ഷ​ൻ, ഫി​ലിം തു​ട​ങ്ങി​യ​വ​രെ​ക്കു​റി​ച്ചു​ള്ള വാ​ർ​ത്ത​ക​ൾ ന​ൽ​കു​ന്ന ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ജേ​ർ​ണ​ലി​സ്റ്റു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന സം​ഘ​ട​ന​യാ​ണ് ഹോ​ളി​വു​ഡ് പ്ര​സ് അ​സോ​സി​യേ​ഷ​ൻ.

ബോം​ബെ​യി​ൽ ജ​നി​ച്ച മെ​ഹ​ർ അ​മേ​രി​ക്ക​യി​ൽ എ​ത്തി​യ​തി​നു​ശേ​ഷം മ​സാ​ച്ചു​സെ​റ്റ്സ് ബ്രാ​ൻ​ഡൈ​സ് യു​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നും ഇ​ക്ക​ണോ​മി​ക്സി​ൽ ബി​രു​ദം നേ​ടി. തു​ട​ർ​ന്നു ഈ ​സം​ഘ​ട​ന​യു​ടെ ഭ​ര​ണ​ത്തി​ൽ 12 വ​ർ​ഷം വൈ​സ് പ്ര​സി​ഡ​ന്‍റ്, ട്ര​ഷ​റ​ർ, എ​ക്സി​ക്യൂ​ട്ടീ​വ് സെ​ക്ര​ട്ട​റി തു​ട​ങ്ങി​യ സ്ഥാ​ന​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. ഇ​ന്ത്യ​യി​ലേ​യും സിം​ഗ​പ്പൂ​രി​ലേ​യും വി​വി​ധ പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ൽ ലേ​ഖ​ന​ങ്ങ​ൾ എ​ഴു​തി​യി​ട്ടു​ള്ള മെ​ഹ​റി​ന് മാ​ധ്യ​മ​രം​ഗ​ത്തെ വി​വി​ധ അം​ഗീ​കാ​ര​ങ്ങ​ളും ല​ഭി​ച്ചി​ട്ടു​ണ്ട്.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ