വി. ​പ​ത്രോ​സ്, പൗ​ലോ​സ് ശ്ലീ​ഹന്മാ​രു​ടെ ഓ​ർ​മ​പെ​രു​ന്നാ​ൾ
Thursday, June 14, 2018 10:06 PM IST
ഹൂ​സ്റ്റ​ണ്‍: ഹൂ​സ്റ്റ​ണി​ലെ ഫ്ര​സ്നോ ഇ​ല്ലി​നോ​യി​സ് സ്ട്രീ​റ്റി​ലു​ള്ള സെ​ന്‍റ് പീ​റ്റേ​ഴ്സ് ആ​ന്‍റ് സെ​ന്‍റ് പോ​ൾ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ വി. ​പ​ത്രോ​സ്, പൗ​ലോ​സ് ശ്ലീ​ഹന്മാ​രു​ടെ ഓ​ർ​മ​പെ​രു​ന്നാ​ൾ ജൂ​ണ്‍ 30 (ശ​നി), ജൂ​ലൈ 1 (ഞാ​യ​ർ) തീ​യ​തി​ക​ളി​ൽ മ​ല​ങ്ക​ര ഓ​ർ​ത്തോ​ഡോ​ക്സ് സ​ഭ​യു​ടെ ഡ​ൽ​ഹി ഭ​ദ്രാ​സ​നാ​ധി​പ​ൻ അ​ഭി. ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ദി​മെ​ത്രി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ പ്ര​ധാ​ന കാ​ർ​മി​ക​ത്വ​ത്തി​ൽ കൊ​ണ്ടാ​ടു​ന്നു.

ജൂ​ണ്‍ 30 ശ​നി​യാ​ഴ്ച വൈ​കി​ട്ട് 6ന് ​സെ​ന്‍റ് പീ​റ്റേ​ഴ്സ് ആ​ന്‍റ് സെ​ന്‍റ് പോ​ൾ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ എ​ത്തി​ച്ചേ​രു​ന്ന മെ​ത്രാ​പ്പോ​ലീ​ത്ത​യെ ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​ഐ​സ​ക് ബി. ​പ്ര​കാ​ശി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ദേ​വാ​ല​യ​ഭ​ര​ണ സ​മി​തി​യം​ഗ​ങ്ങ​ളും വി​ശ്വാ​സി​ക​ളും ചേ​ർ​ന്നു സ്വീ​ക​രി​ക്കും. തു​ട​ർ​ന്ന് വൈ​കി​ട്ട് കൊ​ടി ഉ​യ​ർ​ത്തു​ന്ന​തോ​ടു​കൂ​ടി ഈ ​വ​ർ​ഷ​ത്തെ പെ​രു​ന്നാ​ൾ ശു​ശ്രൂ​ഷ​ക​ൾ​ക്ക് തു​ട​ക്കം കു​റി​ക്കും. സ​ന്ധ്യാ പ്രാ​ർ​ഥ​ന​ക്കു​ശേ​ഷം ന​ട​ക്കു​ന്ന വ​ച​ന​പ്ര​ഘോ​ഷ​ണ ശു​ശ്രൂ​ഷ​യ്ക്കും, റാ​സ​ക്കും, ആ​ശീ​ർ​വാ​ദ​ത്തി​നും അ​ഭി. ഡോ.​യൂ​ഹാ​നോ​ൻ മാ​ർ ദി​മെ​ത്രി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത നേ​തൃ​ത്വം ന​ൽ​കും. തു​ട​ർ​ന്ന് ഗാ​ന​ശു​ശ്രൂ​ഷ​യും ഉ​ണ്ടാ​യി​രി​ക്കും

ജൂ​ലൈ 1 ഞാ​യാ​റാ​ഴ്ച രാ​വി​ലെ 8ന് ​പ്ര​ഭാ​ത ന​മ​സ്കാ​ര​വും മാ​ർ ദി​മെ​ത്രി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ പ്ര​ധാ​ന കാ​ർ​മി​ക​ത്വ​ത്തി​ൽ വി. ​മൂ​ന്നി​ൻ​മേ​ൽ കു​ർ​ബാ​ന​യും ഉ​ണ്ടാ​യി​രി​ക്കും. തു​ട​ർ​ന്ന് റാ​സ​യും മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന​യും ആ​ശീ​ർ​വാ​ദ​വും സ്നേ​ഹ​വി​രു​ന്നി​നും ശേ​ഷം കൊ​ടി​യി​റ​ക്കോ​ടു കൂ​ടി പെ​രു​ന്നാ​ൾ സ​മാ​പി​ക്കും.

ഹൂ​സ്റ്റ​ണി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള എ​ല്ലാ വി​ശ്വാ​സി​ക​ളും ഇ​ട​വ​ക​യു​ടെ പെ​രു​ന്നാ​ളി​ൽ സം​ബ​ന്ധി​ച്ചു അ​നു​ഗ്ര​ഹം പ്രാ​പി​ക്ക​ണ​മെ​ന്ന് ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​ഐ​സ​ക് ബി. ​പ്ര​കാ​ശ്, സെ​ക്ര​ട്ട​റി ജോ​ണി റ്റി. ​വ​ർ​ഗീ​സ് , ട്ര​സ്റ്റീ ജേ​ക്ക​ബ് ശാ​മു​വേ​ൽ, ക​ണ്‍​വീ​ന​ർ​മാ​രാ​യ വ​ർ​ക്കി കു​ര്യ​ക്കോ നി​ബു രാ​ജു തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കു​ന്ന മാ​നേ​ജിം​ഗ് ക​മ്മ​റ്റി അ​റി​യി​ച്ചു.