മ​ല​യാ​ളം സൊ​സൈ​റ്റി, ഹൂ​സ്റ്റ​ണ്‍ ജൂ​ണ്‍ സ​മ്മേ​ള​നം
Thursday, June 14, 2018 10:03 PM IST
ഹൂ​സ്റ്റ​ണ്‍: ഹൂ​സ്റ്റ​ണി​ലെ സാ​ഹി​ത്യ സം​ഘ​ട​ന​യാ​യ മ​ല​യാ​ളം സൊ​സൈ​റ്റി​യു​ടെ ജൂ​ണ്‍​മാ​സ സ​മ്മേ​ള​നം 10ന് ​ഞാ​യ​ർ 4ന് ​കേ​ര​ളാ ഹൗ​സി​ൽ ന​ട​ത്ത​പ്പെ​ട്ടു. പ്ര​ശ​സ്ത ഉൗ​ർ​ജ​ത​ന്ത്ര ശാ​സ്ത്ര​ജ്ഞ​ൻ
ഡോ. ​ഇ.​സി.​ജി. സു​ദ​ർ​ശ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി​ക്കൊ​ണ്ടാ​ണ് സ​മ്മേ​ള​നം ആ​രം​ഭി​ച്ച​ത്.

ഉൗ​ർ​ജ​ത​ന്ത്ര​വും വേ​ദ​വും എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി അ​ദ്ദേ​ഹം മ​ല​യാ​ളം സൊ​സൈ​റ്റി​യി​ൽ ചെ​യ്ത പ്ര​സം​ഗ​ത്തെ മ​ണ്ണി​ക്ക​രോ​ട്ട് അ​നു​സ്മ​രി​ച്ചു. ഉൗ​ർ​ജ​ത​ന്ത്ര​ത്തി​ൽ അ​ദ്ദേ​ഹം ന​ൽ​കി​യ സം​ഭാ​വ​ന​ക​ളെ​ക്കു​റി​ച്ച് ജി. ​പു​ത്ത​ൻ​കു​രി​ശ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​തോ​ടൊ​പ്പം ഇ​ന്ത്യ​യു​ടെ പ​ത്മ​ഭൂ​ഷ​ണ്‍ ബ​ഹു​മ​തി ല​ഭി​ച്ച​പ്പോ​ൾ അ​ദ്ദേ​ഹ​ത്തെ ആ​ദ​രി​ക്കാ​ൻ ഹൂ​സ്റ്റ​ണി​ൽ ചേ​ർ​ന്ന സ​മ്മേ​ള​ന​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച മം​ഗ​ളാ​ശം​സ എ​ന്ന ക​വി​ത ജി. ​പു​ത്ത​ൻ​കു​രി​ശ് ആ​ല​പി​ക്കു​ക​യും ചെ​യ്തു. ഒ​രു മി​നി​റ്റ് മൗ​ന​പ്രാ​ർ​ത്ഥ​ന​യ്ക്കു​ശേ​ഷം മ​റ്റ് പ​രി​പാ​ടി​യി​ലേ​ക്ക് ക​ട​ന്നു. നൈ​നാ​ൻ മാ​ത്തു​ള്ള​യാ​യി​രു​ന്നു മോ​ഡ​റേ​റ്റ​ർ. തു​ട​ർ​ന്ന് യു​വ​ക​വി​യാ​യ രാ​ജേ​ഷ് അ​ത്തി​ക്ക​യ​ത്തെ ക​വി​യും നാ​ട​ക​കൃ​ത്തു​മാ​യ ദേ​വ​രാ​ജ് കാ​രാ​വ​ള്ളി​ൽ സ​ദ​സി​നു പ​രി​ച​യ​പ്പെ​ടു​ത്തി.

’സ്ത്രീ​ക​ൾ സു​ര​ക്ഷി​ത​രോ ആ​ർ​ഷ​ഭാ​ര​ത​ത്തി​ൽ’ എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി പൊ​ന്നു പി​ള്ള പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ച്ചു. ഇ​ന്ന് ഭാ​ര​ത​ത്തി​ൽ പ്ര​ത്യേ​കി​ച്ച് കേ​ര​ള​ത്തി​ൽ സ്ത്രീ​ക​ൾ​ക്കു​നേ​രെ ന​ട​ക്കു​ന്ന ക്രൂ​ര​മാ​യ അ​തി​ക്ര​മ​ങ്ങ​ൾ എ​ടു​ത്തു​കാ​ട്ടി അ​തി​നെ​തി​രെ ഏ​വ​രും സ​ഹ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് അ​വ​ർ ആ​ഹ്വാ​നം ചെ​യ്തു. മ​നു​ഷ്യ​ബ​ന്ധ​ങ്ങ​ളും പ്രാ​യ​പ​രി​ധി​ക​ളും വ​ക​വ​യ്ക്കാ​തെ പി​ഞ്ചു​പൈ​ത​ൽ മു​ത​ൽ തൊ​ണ്ണൂ​റു​ക​ഴി​ഞ്ഞ സ്ത്രീ​ക​ളോ​ടു​പോ​ലും അ​തി​ക്രൂ​ര​മാ​യി പെ​രു​മാ​റു​ന്ന പ്ര​തി​ഭാ​സ​മാ​ണ് ഇ​ന്ന് ഇ​ന്ത്യ​യി​ൽ ന​ട​മാ​ടു​ന്ന​തെ​ന്ന് പൊ​ന്നു​പി​ള്ള വ്യ​ക്ത​മാ​ക്കി.

പൊ​തു​ച​ർ​ച്ച​യി​ൽ എ​ല്ലാ​വ​രും സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തു. ഓ​രോ​രു​ത്ത​രും ത​ങ്ങ​ളു​ടെ അ​നു​ഭ​വ​ങ്ങ​ളും അ​ഭി​പ്രാ​യ​ങ്ങ​ളും പ​ങ്കു​വ​ച്ചു. എ.​സി. ജോ​ർ​ജ്, ജോ​സ​ഫ് പൊ​ന്നോ​ലി, നൈ​നാ​ൻ മാ​ത്തു​ള്ള, ദേ​വ​രാ​ജ് കാ​രാ​വ​ള്ളി​ൽ, ടി. ​എ​ൻ. ശാ​മു​വ​ൽ, തോ​മ​സ് ത​യ്യി​ൽ, ടോം ​വി​രി​പ്പ​ൻ, തോ​മ​സ് വ​ർ​ഗ്ഗീ​സ്, കു​രി​യ​ൻ മ്യാ​ലി​ൽ, ജോ​സ​ഫ് ത​ച്ചാ​റ, ബാ​ബു തെ​ക്കെ​ക്ക​ര, ടി.​ജെ. ഫി​ലി​പ്പ്, പൊ​ന്നു പി​ള്ള, ജി. ​പു​ത്ത​ൻ​കു​രി​ശ്, ജോ​ർ​ജ് മ​ണ്ണി​ക്ക​രോ​ട്ട് മു​ത​ലാ​യ​വ​ർ പ​ങ്കെ​ടു​ത്തു.

മ​ല​യാ​ളം സൊ​സൈ​റ്റി​യെ​ക്കു​റി​ച്ച് വി​വ​ര​ങ്ങ​ൾ​ക്ക്:
മ​ണ്ണി​ക്ക​രോ​ട്ട് (പ്ര​സി​ഡ​ന്‍റ്) 281 857 9221, ജോ​ളി വി​ല്ലി (വൈ​സ് പ്ര​സി​ഡ​ന്‍റ്) 281 998 4917, പൊ​ന്നു​പി​ള്ള (വൈ​സ് പ്ര​സി​ഡ​ന്‍റ്) 281 261 4950, ജി. ​പു​ത്ത​ൻ​കു​രി​ശ് (സെ​ക്ര​ട്ട​റി) 281 773 1217

റി​പ്പോ​ർ​ട്ട്: ജോ​ർ​ജ് മ​ണ്ണി​ക്ക​രോ​ട്ട്