ക​ണ്‍​വ​ൻ​ഷ​ൻ വി​ജ​യി​പ്പി​ക്കു​ന്ന​വ​ർ​ക്കു പി​ന്തു​ണ: ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ത​ന്പി ചാ​ക്കോ
Wednesday, June 13, 2018 9:30 PM IST
ഫി​ല​ഡ​ൽ​ഫി​യ: ഫൊ​ക്കാ​ന ക​ണ്‍​വ​ൻ​ഷ​ൻ വി​ജ​യി​പ്പി​ക്കു​ന്ന​തി​നു പി​ന്തു​ണ ന​ൽ​കു​ന്ന​വ​ർ​ക്ക് മാ​ത്ര​മാ​യി​രി​ക്കും തെ​ര​ഞ്ഞെ​ടു​പ്പി​ൽ തന്‍റെ പി​ന്തു​ണ ന​ൽ​കു​ക​യു​ള്ളു​വെ​ന്ന് ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ത​ന്പി ചാ​ക്കോ. ഫി​ല​ഡ​ൽ​ഫി​യ​യി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന ഫൊ​ക്കാ​ന ക​ണ്‍​വ​ൻ​ഷ​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ ഞാ​യ​റാ​ഴ്ച ന​ട​ന്ന യോ​ഗ​ത്തി​നു ശേ​ഷ​മാ​ണ് അ​ദ്ദേ​ഹം ത​ന്‍റെ തീ​രു​മാ​നം വ്യ​ക്ത​മാ​ക്കി​യ​ത്.

ക​ണ്‍​വ​ൻ​ഷ​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ മി​ക​ച്ച രീ​തി​യി​ൽ ത​ന്നെ പു​രോ​ഗ​മി​ച്ചു വ​രി​ക​യാ​ണ്. ക​ണ്‍​വ​ൻ​ഷ​ന്‍റെ സ​ന്പൂ​ർ​ണ വി​ജ​യ​മാ​ണ് ത​ന്‍റെ ല​ക്ഷ്യം. അ​ഭി​പ്രാ​യ ഭി​ന്ന​ത​ക​ൾ ക​ണ്‍​വ​ൻ​ഷ​നെ ഒ​രു വി​ധ​ത്തി​ലും ബാ​ധി​ക്ക​രു​ത്. ഇ​തു ന​മ്മു​ടെ എ​ല്ലാ​വ​രു​ടെ​യും സ്വ​ന്ത​മാ​യ ഫൊ​ക്കാ​ന​യു​ടെ കോ​ണ്‍​വെ​ൻ​ഷ​നാ​ണ്. ഒ​രു​പാ​ടു പേ​ര് കൈ​യും മെ​യ്യും മ​റ​ന്ന് ക​ണ്‍​വെ​ൻ​ഷ​ന്‍റെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ക​ണ്‍​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ എം ​മാ​ധ​വ​ൻ നാ​യ​ർ, ഫൊ​ക്കാ​ന നേ​താ​ക്ക​ളാ​യ സ​ജി​മോ​ൻ ആ​ന്‍റ​ണി, ലൈ​സി അ​ല​ക്സ് എ​ന്നി​വ​ർ അ​ക​മ​ഴി​ഞ്ഞ പി​ന്തു​ണ​യാ​ണ് ന​ൽ​കി വ​രു​ന്ന​ത്. സ്പോ​ണ്സ​ർ​ഷി​പ്പി​ലും ര​ജി​സ്ട്രേ​ഷ​നി​ലും അ​വ​ർ ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ങ്ങ​ൾ എ​ടു​ത്തു പ​റ​യേ​ണ്ട​താ​ണെ​ന്നും ത​ന്പി ചാ​ക്കോ പ​റ​ഞ്ഞു.

ഫി​ല​ഡ​ൽ​ഫി​യ​യി​ലെ വാ​ലി ഫോ​ർ​ജ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ജൂ​ലൈ 5 മു​ത​ൽ 8 വ​രെ ന​ട​ക്കു​ന്ന ക​ണ്‍​വ​ൻ​ഷ​ൻ ഒ​രു വ​ൻ വി​ജ​യ​മാ​ക്കി മാ​റ്റു​ന്ന​തി​നു ര​ജി​സ്ട്രേ​ഷ​ൻ വ​ർ​ധി​പ്പി​ക്കാ​ൻ എ​ല്ലാ​വ​രും അ​ക​മ​ഴി​ഞ്ഞ സ​ഹ​ക​ര​ണം വേ​ണ​മെ​ന്ന് ത​ന്പി ചാ​ക്കോ അ​ഭ്യ​ർ​ത്ഥി​ച്ചു. ര​ജി​സ്ട്ര​റേ​ൻ വി​ജ​യ​ക​ര​മാ​യി മു​ന്നേ​റു​ക​യാ​ണ്. ഇ​നി​യും കൂ​ടു​ത​ൽ ആ​ളു​ക​ൾ പ​ങ്കെ​ടു​ത്താ​ൽ ഈ ​ക​ണ്‍​വ​ൻ​ഷ​ൻ ഒ​രു ച​രി​ത്ര സം​ഭ​വ​മാ​യി മാ​റു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

റിപ്പോർട്ട്: ഫ്രാ​ൻ​സി​സ് ത​ട​ത്തി​ൽ