സ​ജി ജോ​ർ​ജ് മേ​യ​റാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു
Tuesday, June 12, 2018 9:20 PM IST
സ​ണ്ണി​വെ​യ്ൽ (ടെ​ക്സ​സ്): സ​ണ്ണി​വെ​യ്ൽ സി​റ്റി മേ​യ​റാ​യി സ​ജി ജോ​ർ​ജ് സ​ത്യ പ്ര​തി​ജ്ഞ ചെ​യ്തു. ഇ​ന്ന​ലെ സി​റ്റി ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ടെ​ക്സ​സ് സെ​ന​റ്റ​ർ സി​ൻ​ഡി ബ​ർ​ക്ക​റ്റാ​ണ് സ​ത്യ​പ്ര​തി​ജ്ഞാ വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്ത​ത്. സി​റ്റി മേ​യ​റാ​കു​ന്ന മൂ​ന്നാ​മ​ത്തെ മ​ല​യാ​ളി​യാ​ണ് സ​ജി ജോ​ർ​ജ്. ജോ​ണ്‍ അ​ബ്ര​ഹാം (ടീ​ന​ക്ക്, ന്യു​ജേ​ഴ്സി), വി​നു സാ​മു​വേ​ൽ മോ​ണൊ​സൊ​നെ (വാ​ഷിം​ഗ്ട​ണ്‍) എ​ന്നി​വ​രാ​ണ് മ​റ്റു ര​ണ്ടു​പേ​ർ.

കൗ​ണ്‍​സി​ൽ മെ​ന്പ​ർ, പ്രോം ​ടേം മേ​യ​ർ തു​ട​ങ്ങി​യ പ​ദ​വി​ക​ളി​ൽ എ​ട്ടു വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​പ​രി​ച​യ​മാ​ണ് സ​ജി​യെ മേ​യ​ർ പ​ദ​വി​യി​ലേ​ക്കു​യ​ർ​ത്തി​യ​ത്. സ​ണ്ണി​വെ​യ​ൽ സി​റ്റി മേ​യ​റാ​യി​രു​ന്ന ജിം ​ഫോ​ഫ് രാ​ജി​വ​ച്ച ഒ​ഴി​വി​ൽ ഒ​രു വ​ർ​ഷ​ത്തേ​ക്കാ​ണ് സ​ജി മേ​യ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. സാ​ധാ​ര​ണ ര​ണ്ടു വ​ർ​ഷ​മാ​ണ് മേ​യ​റു​ടെ കാ​ലാ​വ​ധി. അ​ടു​ത്ത വ​ർ​ഷം വീ​ണ്ടും തെ​ര​ഞ്ഞെ​ടു​പ്പു​ണ്ടാ​കും.

സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ പി​താ​വ് പി.​വി. ജോ​ർ​ജ്, ഭാ​ര്യ ജ​യ. മ​ക്ക​ൾ ആ​ൻ, ആ​ൻ​ഡ്രു. ഭാ​ര്യ മാ​താ​വ് ശോ​ശാ​മാ, സെ​ന്‍റ് പോ​ൾ​സ് മ​ർ​ത്തോ​മ്മാ വി​കാ​രി റ​വ. മാ​ത്യു ജോ​സ​ഫ്, ഫി​ലി​പ്പ് ശാ​മു​വേ​ൽ, സ​ണ്ണി കെ. ​ജോ​ണ്‍, കോ​ശി തോ​മ​സ്, അ​നി​ൽ മാ​ത്യു, ആ​നി തോ​മ​സ്, എ​ൻ. വി. ​എ​ബ്ര​ഹാം, രാ​ജ​ൻ കു​ഞ്ഞ്, സ​ജി ചി​റ​യി​ൽ, അ​ഡ്വ. ജോ​ർ​ജ്, ജോ​ർ​ജ് മാ​ത്യു, ജോ​സ​ഫ് മൈ​നാ​ട്ടി എ​ന്നി​വ​ർ​ക്കൊ​പ്പം മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രാ​യ സ​ണ്ണി മാ​ളി​യേ​ക്ക​ൽ, ജോ​സ് പ്ലാ​ക്കാ​ട്ട്, സാം ​മാ​ത്യു, ഷാ​ജി രാ​മ​പു​രം, രാ​ജ​ൻ മേ​പ്പു​റ​ത്ത്, തോ​മ​സ് കോ​ശി (സ​ണ്ണി) എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.


റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ