ജർമനിയിൽ കൗമാരക്കാരിയെ കൊന്ന അഭയാർഥി ഇറാക്കിൽ പിടിയിൽ
Saturday, June 9, 2018 9:05 PM IST
ബർലിൻ: ജർമനിയിൽ സൂസന്ന (14) എന്ന ജൂത കൗമാരക്കാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയശേഷം ഇറാഖിലേയ്ക്ക് കടന്ന അഭയാർഥിയെ ജർമൻ പോലീസ് ഇറാഖിൽ അറസ്റ്റു ചെയ്തു. ജർമനിയിൽ അഭയാർഥിയായി അഭയം തേടിയ അലി ബാസർ എന്ന ഇരുപതുകാരനെയാണ് ജർമൻ പോലീസ് അറസ്റ്റ് ചെയ്തത്.

അറസ്റ്റ് സംബന്ധിച്ച സ്ഥിരീകരണം ജർമൻ ആഭ്യന്തര മന്ത്രി ഹോഴ്സറ്റ് സീഹോഫറാണ് മാധ്യമങ്ങളെ അറിയിച്ചത്. കൃത്യം നടത്തിയശേഷം അലി ബാസർ കൊലയ്ക്കുശേഷം മ്യൂണിക്കിലെത്തിയ ശേഷം ഡ്യൂസൽഡോർഫ് ടർക്കി വഴി ഇറാഖിൽ എത്തിയതെന്ന് മന്ത്രി വെളിപ്പെടുത്തി. വ്യാജരേഖ ഉണ്ട ാക്കിയാണ് പ്രതി ഇറാഖിലേയ്ക്ക് കടന്നതെന്നും മന്ത്രി കൂട്ടിചേർത്തു. അറസ്റ്റിലായ അലിയെ ജ·സ്ഥലമായ സാക്കോയിൽ നിന്നും പ്രത്യേക പോലീസ് അകന്പടിയോടെ ശനിയാഴ്ച ഫ്രാങ്ക്ഫർട്ടിൽ എത്തിച്ച് മജിസ്ട്രേറ്റിന്‍റെ മുന്പാകെ ഹാജരാക്കിയശേഷം പോലീസ് കസ്റ്റഡിയിൽ വിട്ടു.

ഇക്കഴിഞ്ഞ മേയ് 22 നാണ് വീസ്ബാഡൻ നഗരത്തിൽ നിന്നും സൂസന്നയെ കാണാതായത്. അന്വേഷണത്തിനായി പ്രത്യേകം രൂപീകരിച്ച 200 ലധികം പോലീസുകാരുടെ വ്യാപകമായ തെരച്ചിലിലാണ് പൊന്തക്കാട്ടിനുള്ളിൽ അഴുകിയ നിലയിൽ സൂസന്നയുടെ മൃതശരീരം കണ്ടെത്തിയത്. സംഭവത്തിൽ വെള്ളിയാഴ്ച ജർമൻ പാർലമെന്‍റ് സൂസന്നയ്ക്ക് ആദരാഞ്ജ്ജലികൾ അർപ്പിച്ചിരുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ