ഇലഞ്ഞിക്കൽ പോളിന്‍റെ സംസ്കാരം 10ന്
Saturday, June 9, 2018 9:04 PM IST
കോതമംഗലം: കഴിഞ്ഞ ദിവസം നിര്യാതനായ ജർമനിയിലെ ലിംബുർഗിൽ താമസിച്ചിരുന്ന കോതമംഗലം സ്വദേശി ഇലഞ്ഞിക്കൽ പോളിന്‍റെ (പോളി - 68) സംസ്കാരം ജൂണ്‍ 10 ന് (ഞായർ) ഉച്ചകഴിഞ്ഞ് രണ്ടിന് മാതിരപ്പിള്ളി കനോപി അപ്പാർട്ടുമെന്‍റിലെ ശുശ്രൂഷയ്ക്കുശേഷം കോതമംഗലം സെന്‍റ് ജോർജ് കത്തീഡ്രലിൽ.

ഭാര്യ: അനു കൂത്താട്ടുകുളം പനച്ചിക്കൽ കുടുംബാംഗം. മക്കൾ: സിനു, ജോണ്‍. മരുമകൻ: രവീഷ് കണ്ടിയിൽ തലശേരി. കൊച്ചുമക്കൾ: ഡിയോണ്‍, വിക്രം.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ