ഓ​ൾ ഓ​സ്ട്രേ​ലി​യ ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ർ​ണ​മെ​ന്‍റ് ജൂ​ണ്‍ ര​ണ്ടി​ന് മെ​ൽ​ബ​ണി​ൽ
Tuesday, May 29, 2018 9:52 PM IST
മെ​ൽ​ബ​ണ്‍: മെ​ൽ​ബ​ണ്‍ ക്നാ​നാ​യ കാ​ത്ത​ലി​ക് കോ​ണ്‍​ഗ്ര​സും സെ​ന്‍റ് മേ​രി​സ് ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ണ്‍ മെ​ൽ​ബ​ണും സം​യു​ക്ത​മാ​യി മൂ​ന്നാ​മ​ത് ഓ​ൾ ഓ​സ്ട്രേ​ലി​യ ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ർ​ണ​മെ​ന്‍റ് ജൂ​ണ്‍ ര​ണ്ട് ശ​നി​യാ​ഴ്ച ബ​ന്ദൂ​ര ബാ​ഡ്മി​ന്‍റ​ണ്‍ സെ​ന്‍റ​റി​ൽ ന​ട​ത്ത​പ്പെ​ടു​ന്നു. രാ​വി​ലെ 9.30 ന് ​തു​ട​ങ്ങി വൈ​കി​ട്ട് നാ​ലു വ​രെ​യാ​ണ് ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ക്ക​പ്പെ​ടു​ക.

ഓ​സ്ട്രേ​ലി​യ​യി​ലെ പ്ര​ശ​സ്ത മോ​ർ​ട്ഗേ​ജ് & ലോ​ണ്‍​സ് സ്പെ​ഷ്യ​ലി​സ്റ്റാ​യ മൈ ​ലോ​ണ്‍​സ് (റോ​ണി ജേ​ക്ക​ബ്) മെ​ഗാ സ്പോ​ണ്‍​സ​റാ​യ ടൂ​ർ​ണ​മെ​ന്‍റി​ന് ഒ​ന്നാം സ​മ്മാ​ന​മാ​യ ജോ​സ​ഫ് ക​ണ്ടാ​ര​പ്പ​ള്ളി മെ​മ്മോ​റി​യ​ൽ ട്രോ​ഫി​യും 501 ഡോ​ള​റും സ്പോ​ണ്‍​സ​ർ ചെ​യ്തി​രി​ക്കു​ന്ന​ത് ഫാ. ​സ്റ്റീ​ഫ​ൻ ക​ണ്ടാ​ര​പ്പ​ള്ളി​യാ​ണ്. ര​ണ്ടാം സ​മ്മാ​ന​മാ​യ ബേ​ബി ലൂ​ക്കോ​സ് പു​ത്ത​ൻ​പു​ര​ക്ക​ൽ മെ​മ്മോ​റി​യ​ൽ ട്രോ​ഫി​യും 251 ഡോ​ള​റും സ്പോ​ണ്‍​സ​ർ ചെ​യ്തി​രി​ക്കു​ന്ന​ത് ബൈ​ജു & ഷീ​ന ഫാ​മി​ലി​യും മൂ​ന്നാം സ​മ്മാ​ന​മാ​യ മ​റി​യാ​മ്മ ഓ​ക്കാ​ട്ട് മെ​മ്മോ​റി​യ​ൽ ട്രോ​ഫി​യും 101 ഡോ​ള​റും സ്പോ​ണ്‍​സ​ർ ചെ​യ്തി​രി​ക്കു​ന്ന​ത് സ്റ്റീ​ഫ​ൻ ഓ​ക്കാ​ട്ട് & ബീ​നാ ഫാ​മി​ലി​യു​മാ​ണ്.

സ്ത്രീ​ക​ൾ​ക്കാ​യി പ്ര​ത്യേ​കം ടൂ​ർ​ണ​മെ​ന്‍റ് ഇ​തേ ദി​വ​സം ത​ന്നെ ന​ട​ത്ത​പ്പെ​ടു​ന്നു. സ​മ്മാ​ന​മാ​യി ’ വി​മ​ണ്‍ എം​പ​വ​ർ​മെ​ൻ​റ് ട്രോ​ഫി​യും ഇ​ല്ലി​ക്ക​ൽ ട്രോ​ഫി​യും കാ​ഷ് ്രെ​പെ​സും സ്പോ​ണ്‍​സ​ർ ചെ​യ്തി​രി​ക്കു​ന്ന​ത് അ​ല​ൻ & സോ​ജി ഫാ​മി​ലി​യും ജി​ബു & സ്റ്റെ​നി ഇ​ല്ലി​ക്ക​ൽ ഫാ​മി​ലി​യു​മാ​ണ്.

ഈ ​വ​ർ​ഷ​ത്തെ ടൂ​ർ​ണ​മെ​ൻ​റെ കോ​ർ​ഡി​നേ​റ്റ് ചെ​യ്യു​ന്ന സ​ജി ഇ​ല്ലി​പ്പ​റ​ന്പി​ൽ (0423645061), ഷി​നു ജോ​ണ്‍ (0490030517), ലാ​ൻ​സ് സൈ​മ​ണ്‍ (0432570400) , സി​ജു അ​ല​ക്സ് (0432680612) എ​ന്നി​വ​ർ ഈ ​ടൂ​ർ​ണ​മെ​ന്‍റി​ലേ​ക്ക് എ​ല്ലാ​വ​രെ​യും പ്ര​ത്യേ​ക​മാ​യി സ്വാ​ഗ​തം ചെ​യ്യു​ന്നു.

റി​പ്പോ​ർ​ട്ട്: സോ​ള​മ​ൻ ജോ​ർ​ജ്