ക​ർ​ണാ​ട​ക​യും കു​ട്ടി​ക​ൾ​ക്ക് സു​ര​ക്ഷി​ത​മ​ല്ലെ​ന്ന് ക​ണ​ക്കു​ക​ൾ
Thursday, May 3, 2018 4:43 PM IST
ബം​ഗ​ളൂ​രു: സം​സ്ഥാ​ന​ത്ത് കു​ട്ടി​ക​ൾ​ക്കെ​തി​രാ​യ ലൈം​ഗി​ക അ​തി​ക്ര​മ​ങ്ങ​ൾ വ​ർ​ധി​ച്ച​താ​യി റി​പ്പോ​ർ​ട്ട്. ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷ​ത്തി​നി​ടെ കു​ട്ടി​ക​ൾ​ക്കെ​തി​രാ​യ ലൈം​ഗി​ക അ​തി​ക്ര​മ​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ൽ 800 ശ​ത​മാ​ന​ത്തി​ൻ​റെ വ​ർ​ധ​ന​യു​ണ്ടാ​യ​താ​യാ​ണ് ദേ​ശീ​യ ക്രൈം റി​ക്കാ​ർ​ഡ്സ് ബ്യൂ​റോ പു​റ​ത്തു​വി​ട്ട പു​തി​യ ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. രാ​ജ്യ​ത്ത് ഇ​ത്ത​ര​ത്തി​ലു​ള്ള മൊ​ത്തം കേ​സു​ക​ളി​ൽ നാ​ലു ശ​ത​മാ​ന​വും ക​ർ​ണാ​ട​ക​യി​ലാ​ണെ​ന്നും ന​ഗ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ബം​ഗ​ളൂ​രു നാ​ലാം സ്ഥാ​ന​ത്താ​ണെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

2012ൽ ​കു​ട്ടി​ക​ൾ​ക്കെ​തി​രാ​യ ലൈം​ഗി​ക അ​തി​ക്ര​മ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട 142 കേ​സു​ക​ളാ​ണു​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ൽ, 2016 ആയ​പ്പോ​ഴേ​ക്കും 1136 കേ​സു​ക​ളാ​യി ഉ​യ​ർ​ന്നു. 2012ൽ ​കു​ട്ടി​ക​ൾ​ക്കെ​തി​രാ​യ മ​റ്റ് അ​തി​ക്ര​മ​ങ്ങ​ൾ 875 എ​ണ്ണ​മാ​യി​രു​ന്ന​ത് 2016 ആ​യ​പ്പോ​ഴേ​ക്കും 4455 ആയി ഉ​യ​ർ​ന്നു.
ലൈം​ഗി​കാ​തി​ക്ര​മ കേ​സു​ക​ളി​ൽ 95 ശ​ത​മാ​ന​ങ്ങ​ളി​ലും കു​റ്റ​ക്കാ​ർ കു​ട്ടി​ക​ളു​ടെ ബ​ന്ധു​ക്ക​ളോ പ​രി​ച​യ​ക്കാ​രോ ആ​ണെ​ന്നും ക്രൈം റി​ക്കാ​ർ​ഡ്സ് ബ്യൂ​റോ​യു​ടെ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.