മേയ്ദിന അവധി: കേരളത്തിലേക്ക് സ്പെഷൽ ബസുകളുമായി കർണാടക ആർടിസി
Tuesday, April 24, 2018 3:04 AM IST
ബംഗളൂരു: മേയ്ദിന അവധിയോടനുബന്ധിച്ച് കർണാടക ആർടിസി കേരളത്തിലേക്ക് 19 സ്പെഷൽ സർവീസുകൾ നടത്തും. യാത്രാത്തിരക്ക് കൂടുതലുള്ള 27ന് ബംഗളൂരുവിൽ നിന്ന് 13 സ്പെഷൽ ബസുകളാണ് സർവീസ് നടത്തുന്നത്. എറണാകുളം, തൃശൂർ, കോട്ടയം, പാലക്കാട്, കോഴിക്കോട്, മൂന്നാർ എന്നിവിടങ്ങളിലേക്കാണ് സർവീസുകൾ. 27,28,29 തീയതികളിൽ മൈസൂരുവിൽ നിന്ന് എറണാകുളത്തേക്ക് രണ്ടുവീതം സ്പെഷൽ ബസുകളും സർവീസ് നടത്തും. ഇവയിലേക്കുള്ള ബുക്കിംഗ് തകൃതിയായി നടന്നുവരികയാണ്. തിരക്കനുസരിച്ച് കൂടുതൽ ബസുകൾ പ്രഖ്യാപിക്കുമെന്ന് കർണാടക ആർടിസി അറിയിച്ചിട്ടുണ്ട്.

മേയ് ഒന്ന് ചൊവ്വാഴ്ചയായതിനാൽ തിങ്കളാഴ്ച അവധിയെടുത്താൽ നാലു ദിവസം അടുപ്പിച്ച് അവധി ലഭിക്കും. ഇക്കാരണത്താൽ അവധിക്ക് നാട്ടിലേക്ക് പോകുന്നവരുടെ എണ്ണം കൂടുമെന്നാണ് കണക്കാക്കുന്നത്. ഈ ദിവസങ്ങളിലെ പതിവ് ബസുകളിലെ ടിക്കറ്റുകൾ നേരത്തെതന്നെ തീർന്ന സാഹചര്യത്തിലാണ് സ്പെഷൽ ബസുകൾ പ്രഖ്യാപിച്ചത്.

കർണാടക ആർടിസിയുടെ സ്പെഷൽ ബസുകൾ

ഏപ്രിൽ 27ന് രാത്രി 8.38നും 8.48നും 9.30നും ബംഗളൂരു- എറണാകുളം വോൾവോ
രാത്രി 9.28നും 9.34നും 9.40നും ബംഗളൂരു- തൃശൂർ വോൾവോ
രാത്രി 7.44നും 7.50നും ബംഗളൂരു- കോട്ടയം വോൾവോ
രാത്രി 9.55നും 9.57നും 10.10നും ബംഗളൂരു- പാലക്കാട് വോൾവോ
രാത്രി 10.10ന് ബംഗളൂരു- മൂന്നാർ രാജഹംസ
രാത്രി 7.27നും 9.33നും മൈസൂരു- എറണാകുളം വോൾവോ

ഏപ്രിൽ 28ന് രാത്രി 7.27നും 9.33നും മൈസൂരു- എറണാകുളം വോൾവോ
29ന് രാത്രി 7.27നും 9.33നും മൈസൂരു- എറണാകുളം വോൾവോ