മോ​ദി-​മെ​ർ​ക്ക​ൽ കൂ​ടി​ക്കാ​ഴ്ച​യി​ൽ ഇ​ന്ത്യ ചൈ​ന ബ​ന്ധ​വും ച​ർ​ച്ച​യാ​കും
Friday, April 20, 2018 11:25 PM IST
ബ​ർ​ലി​ൻ: അ​ഞ്ചു​ദി​ന യൂ​റോ​പ്യ​ൻ സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ അ​വ​സാ​ന ഘ​ട്ട​ത്തി​ൽ ജ​ർ​മ​നി​യി​ൽ ഹ്ര​സ്വ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ അം​ഗ​ല മെ​ർ​ക്ക​ലു​മാ​യി ച​ർ​ച്ച ന​ട​ത്തും. വി​വി​ധ വി​ഷ​യ​ങ്ങ​ൾ​ക്കൊ​പ്പം ഇ​ന്ത്യ - ചൈ​ന ബ​ന്ധ​ത്തി​ന്‍റെ ഭാ​വി​യും ച​ർ​ച്ച​യാ​കും. വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ടാ​ണ് മോ​ദി ബ​ർ​ലി​നി​ലെ​ത്തി മെ​ർ​ക്ക​ലു​മാ​യി കൂ​ടി​ക്കാ​ണു​ന്ന​ത്.

മെ​ർ​ക്ക​ലി​ന്‍റെ പ്ര​ത്യേ​ക ക്ഷ​ണം അ​നു​സ​രി​ച്ചാ​ണ് മോ​ദി​യു​ടെ ജ​ർ​മ​ൻ സ​ന്ദ​ർ​ശ​നം. സ്വീ​ഡ​നി​ൽ വി​മാ​ന​മി​റ​ങ്ങി​യ മോ​ദി അ​വി​ടെ​നി​ന്ന് കോ​മ​ണ്‍​വെ​ൽ​ത്ത് രാ​ഷ്ട്ര​ത്ത​ല​വ​ൻ​മാ​രു​ടെ ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ യു​കെ​യി​ൽ എ​ത്തി​യ​ത്. മ​ട​ക്ക യാ​ത്ര​യി​ലാ​ണ് വെ​ള്ളി​യാ​ഴ്ച ജ​ർ​മ​നി​യി​ൽ ഇ​റ​ങ്ങു​ക.

ചൈ​ന​യു​മാ​യും ഇ​ന്ത്യ​യു​മാ​യും ജ​ർ​മ​നി​ക്ക് അ​ടു​ത്ത ബ​ന്ധ​മു​ള്ള​തി​നാ​ൽ, ഇ​ന്ത്യ - ചൈ​ന ബ​ന്ധ​ത്തി​ന്‍റെ ഭാ​വി​യി​ൽ ത​ങ്ങ​ൾ​ക്കു സ​വി​ശേ​ഷ താ​ത്പ​ര്യ​മാ​ണു​ള്ള​തെ​ന്ന് ജ​ർ​മ​ൻ സ​ർ​ക്കാ​ർ വ​ക്താ​വ്. ഏ​ഷ്യ​യു​ടെ ഭാ​വി​ക്ക് ചൈ​ന​യും ഇ​ന്ത്യ​യും പ്ര​ധാ​ന​മാ​ണ്. മേ​ഖ​ല​യി​ൽ സു​സ്ഥി​ര​ത ഉ​റ​പ്പാ​ക്കു​ക എ​ന്ന​ത് ഇ​ന്ത്യ - ചൈ​ന ബ​ന്ധ​ത്തി​ന്‍റെ സ്വ​ഭാ​വ​ത്തെ ആ​ശ്ര​യി​ച്ചി​രി​ക്കു​ന്നു എ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ