വി​വി​ധ രാ​ഷ്ട്ര​ത്ത​ല​വ​ൻ​മാ​രു​മാ​യി മോ​ദി ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച ന​ട​ത്തി
Friday, April 20, 2018 11:23 PM IST
ല​ണ്ട​ൻ: കോ​മ​ണ്‍​വെ​ൽ​ത്ത് രാ​ഷ്ട്ര​ത്ത​ല​വ​ൻ​മാ​രു​ടെ ഉ​ച്ച​കോ​ടി​ക്കി​ടെ വി​വി​ധ രാ​ഷ്ട്ര​ത്ത​ല​വ​ൻ​മാ​രു​മാ​യി ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക​ൾ ന​ട​ത്തി.

സീ​ഷെ​ൽ​സ് പ്ര​സി​ഡ​ന്‍റ് ഡാ​നി ഫൗ​റു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ വ്യാ​പാ​ര, നി​ക്ഷേ​പ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​വും മ​റ്റ് ഉ​ഭ​യ​ക​ക്ഷി കാ​ര്യ​ങ്ങ​ളും വി​ഷ​യ​മാ​യി. മൗ​റീ​ഷ്യ​സ് പ്ര​ധാ​ന​മ​ന്ത്രി പ്ര​വി​ന്ദ ്കു​മാ​ർ ജ​ഗ്നാ​ഥ്, ഉ​ഗാ​ണ്‍​ട​യു​ടെ പ്ര​സി​ഡ​ന്‍റ് യോ​വേ​രി മു​സെ​വേ​നി എ​ന്ന​വ​രു​മാ​യും മോ​ദി സം​സാ​രി​ച്ചു.

53 രാ​ഷ്ട്ര​ത്ത​ല​വ​ൻ​മാ​ർ​ക്ക് എ​ലി​സ​ബ​ത്ത് രാ​ജ്ഞി ന​ൽ​കു​ന്ന വി​രു​ന്നോ​ടെ​യാ​ണ് ഉ​ച്ച​കോ​ടി ഒൗ​പ​ചാ​രി​ക​മാ​യി സ​മാ​പി​ച്ച​ത്. ചാ​ൾ​സ് രാ​ജ​കു​മാ​ര​നും ആ​തി​ഥേ​യ​നാ​യി വി​രു​ന്നി​നു​ണ്ടാ​യി​രു​ന്നു. രാ​ജ്ഞി​യു​ടെ 92ാം പി​റ​ന്നാ​ൾ കൂ​ടി​യാ​ണ് ശ​നി​യാ​ഴ്ച. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ജ്ഞി​യു​ടെ വി​ട​വാ​ങ്ങ​ൽ പാ​ർ​ട്ടി​യും ബ​ർ​ത്ത്ഡേ പാ​ർ​ട്ടി​യും കൂ​ടി​യാ​യി ഇ​തു മാ​റി. കോ​മ​ണ്‍​വെ​ൽ​ത്തി​ന് ഭാ​വി​യി​ൽ ചാ​ൾ​സ് രാ​ജ​കു​മാ​ര​നാ​ണ് ഒൗ​പ​ചാ​രി​ക നേ​തൃ​ത്വം ന​ൽ​കു​ക.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ