അ​ൽ​ബേ​നി​യ, മാ​സി​ഡോ​ണി​യ യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ അം​ഗ​ത്വം: ച​ർ​ച്ച​യ്ക്ക് അ​നു​മ​തി
Friday, April 20, 2018 11:21 PM IST
സ്ട്രാ​സ്ബു​ർ​ഗ്: അ​ൽ​ബേ​നി​യ​യും മാ​സി​ഡോ​ണി​യ​യും യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ അം​ഗ​ത്വ​ത്തി​നു ന​ൽ​കി​യി​രി​ക്കു​ന്ന അ​പേ​ക്ഷ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ച​ർ​ച്ച​ക​ൾ​ക്കു തു​ട​ക്കം കു​റി​ക്കാ​ൻ യൂ​റോ​പ്യ​ൻ ക​മ്മി​ഷ​ൻ അ​നു​മ​തി ന​ൽ​കി. കൗ​ണ്‍​സി​ൽ ഓ​ഫ് മെ​ന്പ​ർ സ്റ്റേ​റ്റ്സി​ന് ഈ ​വി​ഷ​യം ശു​പാ​ർ​ശ ചെ​യ്യു​മെ​ന്ന് വി​ദേ​ശ ന​യ മേ​ധാ​വി ഫെ​ഡ​റി​ക്ക് മോ​ഗെ​റി​നി അ​റി​യി​ച്ചു.

ആ​റ് പ​ടി​ഞ്ഞാ​റ​ൻ ബാ​ൾ​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ൽ സെ​ർ​ബി​യ​യു​മാ​യും മോ​ണ്‍​ടി​നെ​ഗ്രോ​യു​മാ​യും മാ​ത്ര​മാ​ണ് ഇ​തു​വ​രെ അം​ഗ​ത്വ ച​ർ​ച്ച​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്. അ​ൽ​ബേ​നി​യ​യും മാ​സി​ഡോ​ണി​യ​യും സ​മീ​പ മാ​സ​ങ്ങ​ളി​ൽ വ​ള​രെ​യ​ധി​കം കാ​ര്യ​ങ്ങ​ൾ ചെ​യ്ത​താ​യും അ​ത് അം​ഗീ​ക​രി​ക്കു​ന്നു എ​ന്നും യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ എ​ൻ​ലാ​ർ​ജ്മെ​ന്‍റ് ക​മ്മി​ഷ​ണ​ർ യോ​ഹാ​ൻ​സ് ഹാ​ൻ പ​റ​ഞ്ഞു.

അം​ഗ​ത്വം ന​ൽ​കു​ന്ന​ത് ആ ​രാ​ജ്യ​ങ്ങ​ൾ​ക്കു ന​ൽ​കു​ന്ന സൗ​ജ​ന്യ​മ​ല്ല. അ​ത് യൂ​റോ​പ്യ​ൻ യൂ​ണി​യ​ന്‍റെ കൂ​ടി ഉ​ത്ത​മ താ​ത്പ​ര്യ​ങ്ങ​ൾ​ക്ക് ഗു​ണം ചെ​യ്യു​മെ​ന്നും ഹാ​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ