അ​ഞ്ചു ഡോ​ള​റി​ന് ഓ​ണ​സ​ദ്യ​യു​മാ​യി പെ​ർ​ത്തി​ലെ പു​തി​യ മു​ന്നേ​റ്റം
Thursday, April 19, 2018 10:18 PM IST
പെ​ർ​ത്ത് : ഓ​സ്ട്രേ​ലി​യാ​യി​ലെ സം​ഘ​ട​ന​ക​ൾ ഓ​ണ​സ​ദ്യ ഒ​രു ക​ച്ച​വ​ട​മാ​ക്കി ലാ​ഭം കൊ​യ്യു​ന്പോ​ൾ വെ​റും അ​ഞ്ചു ഡോ​ള​റി​ന് ഓ​ണ​സ​ദ്യ ന​ൽ​കി വേ​റി​ട്ട ഒ​രു സം​സ്കാ​ര​ത്തി​ന് തു​ട​ക്കം കു​റി​ക്കു​ക​യാ​ണ് പെ​ർ​ത്തി​ലെ ഒ​രു​പ​റ്റം സം​ഘ​ട​ന​ക​ൾ.

വ​രും വ​ർ​ഷ​ങ്ങ​ളി​ൽ ഓ​സ്ട്രേ​ലി​യാ​യി​ലെ മു​ഴു​വ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ലും അ​ഞ്ചു ഡോ​ള​റി​ന് ഓ​ണ​സ​ദ്യ ന​ൽ​കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ഇ​രു​പ​തു ഡോ​ള​ർ മു​ത​ൽ മു​പ്പ​തു ഡോ​ള​ർ വ​രെ സം​ഘ​ട​ന​ക​ൾ ഈ​ടാ​ക്കി ഓ​ണ​ത്തെ ഒ​രു ക​ച്ച​വ​ട​മാ​ക്കി മാ​റ്റു​ന്ന​തി​ൽ പ്ര​വാ​സി​ക​ളാ​യ ആ​ളു​ക​ൾ എ​തി​ർ​പ്പ് പ​ല​ത​ര​ത്തി​ലും പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. പെ​ർ​ത്തി​ലെ വി​ല്ല​ട്ട​ൻ മ​ല​യാ​ളി അ​സേ​സി​യേ​ഷ​നും പെ​ർ​ത്ത് ഇ​ൻ​ഡ്യ​ൻ ക​ൾ​ച്ച​റ​ൽ ക​മ്യൂ​ണി​റ്റി​യും സം​യു​ക്ത​മാ​യാ​ണ് ഈ ​അ​ഞ്ചു ഡോ​ള​ർ ഓ​ണ സ​ദ്യ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

പെ​ന്നോ​ണം - 2018 ഓ​ഗ​സ്റ്റ് 25നാ​ണ് പെ​ർ​ത്തി​ൽ അ​ര​ങ്ങേ​റു​ന്ന​ത്. ന​ല്ല രു​ചി​ക​ര​മാ​യ മ​ല​യാ​ള​ത്ത​നി​മ​യു​ള്ള ഓ​ണ​സ​ദ്യ വി​ല കു​റ​ച്ച് വാ​ഴ​യി​ല​യി​ൽ വി​ള​ന്പി ജ​ന​ങ്ങ​ൾ​ക്ക് കൊ​ടു​ക്കു​വാ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഒൗ​പ​ചാ​രി​ക​മാ​യ ഉ​ദ്ഘാ​ട​നം പി.​സി. ജോ​ർ​ജ് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ പെ​ർ​ത്ത് ഇ​ന്ത്യ​ൻ ക​ൾ​ച​റ​ൽ ക​മ്യൂ​ണി​റ്റി പ്ര​സി​ഡ​ന്‍റ് ജോ​യി കോ​യി​ക്ക​ര അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. വി​ല്ല​ട്ട​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ബി​നോ​യി പോ​ളും ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​നാ​യി​രു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 0435 82 1945, 0411 527988.