മാ​ഞ്ച​സ്റ്റ​ർ സെ​വ​ൻ​സ് ക്ല​ബി​ന്‍റെ മൂ​ന്നാ​മ​ത് ചീ​ട്ട് ക​ളി മ​ത്സ​രം ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ
Wednesday, April 18, 2018 11:56 PM IST
മാ​ഞ്ച​സ്റ്റ​ർ: മാ​ഞ്ച​സ്റ്റ​റി​ലെ പ്ര​ശ​സ്ത​മാ​യ സെ​വ​ൻ​സ് ക്ല​ബി​ന്‍റെ മൂ​ന്നാ​മ​ത് ചീ​ട്ടു​ക​ളി മ​ത്സ​രം ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ ബ്രി​ട്ടാ​നി​യ ക​ണ്‍​ട്രി ഹൗ​സ് ഹോ​ട്ട​ലി​ൽ ന​ട​ക്കും. രാ​വി​ലെ 10ന് ​ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ക്കും. 11ന് ​ഉ​ദ്ഘാ​ട​ന​ത്തോ​ടെ മ​ത്സ​ര​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ക്കും. തു​ട​ർ​ന്ന് ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി മാ​ഞ്ച​സ്റ്റ​ർ ചീ​ട്ട് ക​ളി ക​ന്പ​ക്കാ​ർ​ക്ക് വേ​ണ്ടി ഉ​ണ​ർ​ന്നി​രി​ക്കും. ശ​നി​യും ഞാ​യ​റും ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന റ​മ്മി, ലേ​ലം തു​ട​ങ്ങി​യ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​വാ​നാ​യി യു​കെ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങി​ൽ നി​ന്നാ​യി നൂ​റ് ക​ണ​ക്കി​ന് ചീ​ട്ടു​ക​ളി​ക്കാ​ർ എ​ത്തി​ച്ചേ​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ചീ​ട്ടു​ക​ളി മ​ത്സ​ര വി​ജ​യി​ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത് വ​ന്പി​ച്ച സ​മ്മാ​ന​ങ്ങ​ളാ​ണ്. റ​മ്മി മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ​ക്ക് ഒ​ന്നാം സ​മ്മാ​ന​മാ​യി ട്രോ​ഫി​യും 501 പൗ​ണ്ടു​മാ​ണ് ല​ഭി​ക്കു​ന്ന​ത്. ര​ണ്ടാം സ​മ്മാ​നം 251 പൗ​ണ്ട്, മൂ​ന്നാം സ​മ്മാ​നം 101 പൗ​ണ്ട്. ലേ​ലം മ​ത്സ​ര വി​ജ​യി​ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത് ട്രോ​ഫി​യും 401 പൗ​ണ്ടും ഒ​ന്നാം സ​മ്മാ​ന​മാ​യും 201 പൗ​ണ്ട് ര​ണ്ടാം സ​മ്മാ​ന​മാ​യും ല​ഭി​ക്കും.

ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷ​ത്തി​ലേ​റെ​യാ​യി മാ​ഞ്ച​സ്റ്റ​ർ വി​ഥി​ൻ​ഷോ കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​യാ​ണ് ന്ധ​സെ​വ​ൻ​സ് ക്ല​ബ്ബ് ന്ധ. ​വ​ള​രെ​യേ​റെ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​ത്യ​ത്വം കൊ​ടു​ത്തു കൊ​ണ്ടി​രി​ക്കു​ന്ന ഒ​രു സം​ഘ​ട​ന കൂ​ടി​യാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം ന​ട​ത്തി​യ മ​ത്സ​ര​ത്തി​ന്‍റെ ലാ​ഭം പൂ​ർ​ണ​മാ​യും കാ​ൻ​സ​ർ ചി​കി​ത്സാ​രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന മാ​ഞ്ച​സ്റ്റ​ർ ക്രി​സ്റ്റി ഹോ​സ്പി​റ്റ​ലി​ന് ന​ൽ​കി മാ​തൃ​ക​യാ​യ പ്ര​സ്ഥാ​ന​മാ​ണ് സെ​വ​ൻ​സ്.

ട്രി​നി​റ്റി ഇ​ന്‍റീ​രി​യേ​ഴ്സ് (ബെ​ഡ്റൂം​സ് & കി​ച്ച​ൻ), ഡെ​ൽ​റ്റാ ഫ്ലൈ​സ് മാ​ഞ്ച​സ്റ്റ​ർ, അ​ലൈ​ഡ് ഫി​നാ​ൻ​ഷ്യ​ൽ സ​ർ​വ്വീ​സ​സ്, ടോ​ർ​ക്വാ​യ് ടൈ​ഗേ​ഴ്സ് എ​ന്നി​വ​രാ​ണ് മ​ത്സ​ര​ങ്ങ​ൾ സ്പോ​ണ്‍​സ​ർ ചെ​യ്യു​ന്ന​ത്.

മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് മി​ത​മാ​യ നി​ര​ക്കി​ൽ ഭ​ക്ഷ​ണം ഫു​ഡ് സ്റ്റാ​ളി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന​താ​ണ്. മാ​ഞ്ച​സ്റ്റ​റി​ൽ ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന ചീ​ട്ടു​ക​ളി മ​ത്സ​ര​ങ്ങ​ളി​ലേ​ക്ക് എ​ല്ലാ ചീ​ട്ടു​ക​ളി പ്രേ​മി​ക​ളെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സെ​വ​ൻ​സ് അം​ഗ​ങ്ങ​ൾ അ​റി​യി​ച്ചു.

മ​ത്സ​രം ന​ട​ക്കു​ന്ന ഹോ​ട്ട​ലി​ന്‍റെ വി​ലാ​സം:
BRITANNIA COUNTRY HOUSE HOTEL,
PALATINE ROAD, MANCHESTER,
M20 2WG..

റി​പ്പോ​ർ​ട്ട്: അ​ല​ക്സ് വ​ർ​ഗീ​സ്