ലിംഗമാറ്റം എളുപ്പമാക്കുന്ന നിയമ ഭേദഗതി പോർച്ചുഗൽ പാസാക്കി
Saturday, April 14, 2018 9:03 PM IST
ലിസ്ബണ്‍: ലിംഗമാറ്റം ആഗ്രഹിക്കുന്നവർക്ക് അത് എളുപ്പമാക്കുന്ന തരത്തിലുള്ള നിയമ ഭേദഗതിക്ക് പോർച്ചുഗീസ് പാർലമെന്‍റ് അംഗീകാരം നൽകി. 16 വയസ് മുതലുള്ളവർക്ക് മെഡിക്കൽ റിപ്പോർട്ട് കൂടാതെ തന്നെ ഒൗദ്യോഗിക രേഖകളിൽ പേരും ലിംഗവും മാറ്റാം എന്ന് ഇതിൽ വ്യവസ്ഥ ചെയ്യുന്നു.

സ്വയം നിർണയാവകാശം ഉയർത്തിപ്പിടിക്കുന്ന ഭേദഗതിയെ ആക്റ്റിവിസ്റ്റുകൾ സ്വാഗതം ചെയ്തു. എന്നാൽ, പ്രായപരിധി പതിനെട്ടിൽനിന്നു പതാനാറാക്കിയതിനേയും മെഡിക്കൽ റിപ്പോർട്ട് വേണ്ടെന്നു വയ്ക്കുന്നതിനേയും വിമർശകർ എതിർക്കുന്നു. 230 അംഗ പാർലമെന്‍റിൽ 109 പേരാണ് ഭേദഗതിയെ അനുകൂലിച്ചത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ