ബർലിൻ ഇന്ത്യൻ എംബസിയിൽ സൊണലി മിശ്രയുടെ ഒഡീസി ഡാൻസ് 24 ന്
Saturday, April 14, 2018 9:00 PM IST
ബർലിൻ: ഇന്ത്യൻ എംബസി ബർലിൻ കൾച്ചറൽ വിഭാഗം ഏഷ്യാപസഫിക് വീക്ക് ആഘോഷത്തോടനുബന്ധിച്ചു പ്രശസ്ത നർത്തകി സൊണലി മിശ്രയുടെ ഒഡീസി ഡാൻസ് നടത്തുന്നു. ഏപ്രിൽ 24 നു (ചൊവ്വ) വൈകുന്നേരം ആറിന് എംബസി ഓഡിറ്റോറിയത്തിലാണ് പരിപാടി.

അമേരിക്കയിൽ ജനിച്ചു വളർന്ന സൊണലി മിശ്ര, ചിത്രലേഖാ, ദേവരാജ് പഠ്നായിക് എന്നിവരുടെ ശിക്ഷണത്തിൽ ശാസ്ത്രീയമായി ഒഡീസി പഠിച്ചു. ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലും അമേരിക്ക, കാനഡ എന്നിവിടങ്ങളിലും സൊണലി മിശ്ര ഒഡീസി ഡാൻസ് അവതരിപ്പിച്ച് പ്രശസ്തി നേടിയിട്ടുണ്ട്.

പ്രവേശനം സൗജന്യമാണ്. ഷോ കാണാനെത്തുന്നവർ പാസ്പോർട്ട് അല്ലെങ്കിൽ ഐഡൻറ്റിറ്റി കാർഡ് നിർബന്ധമായും കൊണ്ടുവരണം. ഭക്ഷണസാധനങ്ങൾ, ബാഗ്, മൊബൈൽ ഫോണ്‍ എന്നിവ എംബസി ഓഡിറ്റോറിയത്തിൽ അനുവദിക്കുന്നതല്ല.

വിലാസം: Auditorium, Embassy of India,Tiergartenstr. 17, 10785 Berlin.

വിവരങ്ങൾക്ക്: 030-25795403 /05.

റിപ്പോർട്ട്: ജോർജ് ജോണ്‍