ഡബ്ലിൻ സീറോ മലബാർ സഭയിൽ ആദ്യകുർബാന സ്വീകരണം
Saturday, April 14, 2018 12:57 AM IST
ഡബ്ലിൻ: ഡബ്ലിൻ സീറോ മലാബാർ സഭയിൽ വിവിധ മാസ് സെന്‍ററുകളിൽ കുട്ടികളുടെ ആദ്യ കുർബാന സ്വീകരണം നടത്തുന്നു. തിരുക്കർമങ്ങൾക്ക് സീറോ മലബാർ സഭ യൂറോപ്പ് അപ്പസ്റ്റോലിക് വിസിറ്റേറ്റർ മാർ സ്റ്റീഫൻ ചിറപ്പണത് നേതൃത്വം നൽകും.


Solemn Reception of Holy Eucharist and Parish Feast Day Celebrations

Tallaght - 14th Saturday 2018: 10. 00 am

St. Mark’s Church, Springfield, Tallaght. St. Joseph’s - 14th Saturday 2018: 02.00 pm

Church of the Guardian Angels, Newtownpark Avenue, Blackrock.

Blanchardstown - 15th Sunday 2018 : 01.00 pm

St. Brigid’s Church, Blanchardstown, Dublin 15

Swords - 15th Sunday 2018 : 04.00 pm

St. Finian’s Church, Rivervalley, Swords. Lucan - 28th Saturday 2018: 02.00 pm

Divine Mercy Church, Lucan.

Phibsborough - 29th Sunday 2018 : 02.00 pm

St. Canice’s Church, Finglas, Dublin 11.

വിവിധ മാസ് സെന്‍ററുകളിലായി 60 ഓളം കുരുന്നുകളാണ് ആദ്യ കുർബാന സ്വീകരണത്തിന് ഒരുങ്ങുന്നത്. മാസ് സെന്‍റർ കമ്മിറ്റികളുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് നടന്നുവരുന്നത്. തിരുക്കർമങ്ങളിലും സ്നേഹവിരുന്നിലും പങ്കെടുക്കുവാനും ആദ്യകുർബാന സ്വീകരിക്കുന്ന കുട്ടികൾക്കുവേണ്ടി പ്രാർഥിക്കുവാനും എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി ഡബ്ലിൻ സീറോമലബാർ സഭ ചാപ്ലൈൻസ് ഫാ. ജോസ് ഭരണിക്കുളങ്ങര, ഫാ. ആൻറണി ചീരംവേലിൽ, ഫാ. ക്ലമന്‍റ് പാടത്തിപ്പറന്പിൽ എന്നിവർ അറിയിച്ചു.

റിപ്പോർട്ട്: മജു പേയ്ക്കൽ