മാർപാപ്പയുടെ ആശീർവാദവുമായി ഫോർമുല ഇ ഫെറാറി
Saturday, April 14, 2018 12:53 AM IST
വത്തിക്കാൻസിറ്റി: ഫോർമുല വണ്‍ റേസിംഗിന്‍റെ മാതൃകയിൽ ആരംഭിക്കുന്ന ഇലക്ട്രിക് കാറുകളുടെ റേസിംഗിന് ഫ്രാൻസിസ് മാർപാപ്പയുടെ ആശീർവാദം. റോമിലാണ് ചരിത്രത്തിലെ ആദ്യ ഫോർമുല ഇ റേസിംഗ് നടക്കാൻ പോകുന്നത്. ഇതിനു മുന്നോടിയായി ഇലക്ട്രിക് റേസിംഗ് കാർ മാർപാപ്പ ആശീർവദിക്കുകയായിരുന്നു. പൂർണമായും വൈദ്യുതി ഉപയോഗിച്ചാണ് ഈ വാഹനം പ്രവർത്തിക്കുന്നത്.

മാർപാപ്പയുടെ താമസ സ്ഥലത്തിനു മുന്നിൽ തന്നെയായിരുന്നു ചടങ്ങ്. ഇതിന്‍റെ ചിത്രങ്ങൾ വത്തിക്കാൻ തന്നെയാണ് പുറത്തു വിട്ടിരിക്കുന്നത്. ശനിയാഴ്ച നടക്കുന്ന റേസിനായി 2.8 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് കോഴ്സാണ് ഒരുക്കിയിരിക്കുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ