ന്യൂഡൽഹി: ഡിഎംഎ ആർകെ പുരം ഏരിയ ഈസ്റ്റർ, വിഷു ആഘോഷം സംഘടിപ്പിച്ചു. ഏപ്രിൽ ഏഴിന് നടന്ന ആഘോഷ പരിപാടിയിൽ ഫാ. പയസ് മലേകണ്ടത്തിൽ മുഖ്യപ്രഭാഷണം നടത്തി. സി. ചന്ദ്രൻ, കേശവൻകുട്ടി, ഒ. ഷാജികുമാർ, എ.എൻ. വിജയൻ, രക്നാകരൻ, ഹരീന്ദ്രൻ ആചാരി, സി.ബി. മോഹനൻ, സുജ സുരേന്ദ്രൻ, പ്രബല കുമാർ, ജയപ്രസാദ്, സുജ സുരേന്ദ്രൻ, രമ നായർ എന്നിവർ പ്രസംഗിച്ചു. തുടർന്നു വിവിധ കലാപരിപാടികളും സ്നേഹവിരുന്നും ലക്കി കൂപ്പണ്‍ നറുക്കെടുപ്പും നടന്നു. പി.വി. രമേശൻ, എം.ഡി. പിള്ള, രഘുനാഥൻ പിള്ള, ജയചന്ദ്രൻ, എ.വി. പ്രകാശൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്