ഡിഎംഎ സ്ഥാപക ദിനാഘോഷ പരിപാടികൾ 14 ന്
Tuesday, April 10, 2018 11:01 PM IST
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്‍റെ സ്ഥാപക ദിനാഘോഷങ്ങൾ ഏപ്രിൽ 14 നു (ശനി) വൈകുന്നേരം 5.30ന് ആർ.കെ. പുരം സെക്ടർ 4ലെ 15എ, ഇൻസ്റ്റിറ്റ്യൂഷണൽ ഏരിയയിലെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ അരങ്ങേറും.

ഡിഎംഎ പ്രസിഡന്‍റ് സി.എ. നായരുടെ അധ്യക്ഷതയിൽ ചേരുന്ന സാംസ്കാരിക സമ്മേളനത്തിൽഎംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് ഓർഗനൈസേഷൻ കമ്മീഷണർ ഡോ. വി.പി. ജോയ് ഐഎഎസ് മുഖ്യാതിഥിയായിരിക്കും. ഡിഡിഎ കമ്മീഷണർ ലാൻഡ് ഡിസ്പോസൽ സുബു ആർ ഐഎഎസ് തുടങ്ങി സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും വൈസ് പ്രസിഡന്‍റുമാരായ സി. കേശവൻ കുട്ടി, വിനോദിനി ഹരിദാസ്, ജനറൽ സെക്രട്ടറി സി. ചന്ദ്രൻ, അഡീഷണൽ ജനറൽ സെക്രട്ടറി കെ.പി.എച്ച് ആചാരി, ട്രഷറർ സി.ബി. മോഹനൻ, ജോയിന്‍റ് ട്രഷറർ കെ.ജെ. ടോണി, ഇന്േ‍റർണൽ ഓഡിറ്റർ ആർ.ജി. കുറുപ്പ്, ജോയിന്‍റ് ഇന്േ‍റർണൽ ഓഡിറ്ററും ഡിഎംഎ ദിനാഘോഷകമ്മിറ്റി കണ്‍വീനറുമായ പി.എൻ. ഷാജി, റിസോഴ്സ് കമ്മിറ്റി കണ്‍വീനർ എൻ.സി. ഷാജി തുടങ്ങിയവരും പങ്കെടുക്കും.

ചടങ്ങിൽ ഡിഎംഎ സാമൂഹിക സാംസ്കാരിക മേഖലകളിൽ വിലപ്പെട്ട സംഭാവനകൾ നൽകിയ മലയാളിക്ക് ഏർപ്പെടുത്തിയ വിശിഷ്ഠ സാമൂഹ്യ സേവാ പുരസ്കാര ജേതാവ് കെ. മാധവൻ നായർക്കും മുതിർന്ന ഡിഎംഎ. അംഗത്തിനുള്ള ഡിഎംഎ വിശിഷ്ഠ സേവാ പുരസ്കാരം പി. ജയരാമനും സമ്മാനിക്കും. കാഷ് അവാർഡും താമ്രപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.

തുടർന്നു നടക്കുന്ന കലാപരിപാടികളിൽ നിഹാരിക മോഹൻ അവതരിപ്പിക്കുന്ന ന്ധമലാല അക്ഷരങ്ങളുടെ മാലാഖ’ എന്ന ഏകാങ്കം. തുടർന്നു പ്രശസ്ത മാന്ത്രികൻ വിൽസണ്‍ ചന്പക്കുളം ഒരുക്കുന്ന മായാജാലം പരിപാടി എന്നിവ അരങ്ങേറും. പ്രവേശനം സൗജന്യമായിരിക്കും.

എ. മുരളീധരൻ (ജോയിന്‍റ് കണ്‍വീനർ മയൂർ വിഹാർ ഫേസ്2), എ. കൃഷ്ണ ദാസൻ (ജനക് പുരി), ജോർജ് വർഗീസ് (ദ്വാരക), ശാന്തകുമാർ (മയൂർ വിഹാർ ഫേസ്1), പി. വിശാൽ കുമാർ (കരോൾ ബാഗ് കൊണാട്ട് പ്ലേസ്), ഒ. ഷാജികുമാർ (ആർകെ പുരം), സുജാ രാജേന്ദ്രൻ (കേന്ദ്ര കമ്മിറ്റി അംഗം) എന്നിവരുടെ നേതൃത്വത്തിലുള്ള ആഘോഷ കമ്മിറ്റി പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ചുവരുന്നു.

വിവരങ്ങൾക്ക്: പി.എൻ. ഷാജി 8368509776