കൊ​ളോ​ണി​ൽ വാ​ർ​ഷി​ക​ധ്യാ​നം മാ​ർ​ച്ച് 24ന് ​ആ​രം​ഭി​ക്കും
Friday, March 23, 2018 10:28 PM IST
കൊ​ളോ​ണ്‍: യൂ​റോ​പ്പി​ലെ ഏ​റ്റ​വും വ​ലി​യ മ​ല​യാ​ളി കൂ​ട്ടാ​യ്മ​യാ​യ കൊ​ളോ​ണി​ലെ ഇ​ൻ​ഡ്യ​ൻ ക​മ്യൂ​ണി​റ്റി​യി​ൽ വാ​ർ​ഷി​ക ധ്യാ​നം മാ​ർ​ച്ച് 24 നും 25 ​നും ന​ട​ക്കും. ഇ​ത്ത​വ​ണ ധ്യാ​ന​ചി​ന്ത​ക​ൾ പ​ങ്കു​വെ​യ്ക്കു​ന്ന​ത് റോ​മി​ൽ ഉ​പ​രി​പ​ഠ​നം ന​ട​ത്തു​ന്ന ത​ല​ശേ​രി രൂ​പ​താം​ഗം ഫാ. ​ബി​ജു മു​ട്ട​ത്തു​കു​ന്നേ​ൽ (ഇ​റ്റ​ലി) ആ​ണ്.

വ​ലി​യ​നോ​ന്പി​ന്‍റെ മു​ന്നോ​ടി​യാ​യി സം​ഘ​ടി​പ്പി​ച്ചി​രി​യ്ക്കു​ന്ന ധ്യാ​നം മാ​ർ​ച്ച് 24 ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​ൻ​പ​തി​ന് ആ​രം​ഭി​ച്ച് വൈ​കു​ന്നേ​രം ആ​റി​ന്് സ​മാ​പി​ക്കും. കൊ​ളോ​ണ്‍ ബു​ഹ്ഹൈ​മി​ലെ മൗ​റീ​ഷ്യ​സ് ഹാ​ളി​ലാ​ണ് (അ​ഹ​ലേ ണ​ശുു​ലൃ​ളൗ​ലൃ​വേ​ലൃ ടേൃ. 56, 51065, ​ഗീ​ല​ഹി, ആൗ​ര​വ​വ​ല​ശാ) ധ്യാ​നം ന​ട​ക്കു​ന്ന​ത്.

മാ​ർ​ച്ച് 25 ഞാ​യ​റാ​ഴ്ച രാ​വി​ലെ പ​ത്തു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ കൊ​ളോ​ണ്‍ മ്യൂ​ൾ​ഹൈ​മി​ലെ ലീ​ബ്ഫ്രൗ​വ​ൻ ദേ​വാ​ല​യ ഹാ​ളി​ലാ​ണ് (ഘ​ശ​ല​യ​ളൃ​മൗ​ലി ഒ​മൗെ, അ​റ​മാെേൃ​മ​ലൈ 21,51063 ഗീ​ല​ഹി) ന​ട​ക്കു​ന്ന​ത്. കു​ന്പ​സാ​ര​ത്തി​നു​ള്ള സൗ​ക​ര്യ​വും ഉ​ണ്ടാ​യി​രി​ക്കും.

ധ്യാ​ന​ദി​വ​സ​ങ്ങ​ളി​ൽ ഉ​ച്ച​ഭ​ഷ​ണ​വും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. ക​മ്യൂ​ണി​റ്റി​യു​ടെ കോ​ർ​ഡി​നേ​ഷ​ൻ ക​മ്മ​റ്റി​യും വ​നി​താ കൂ​ട്ടാ​യ്മ​യു​മാ​ണ് ധ്യാ​ന​ത്തി​ന്‍റെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് സ​ഹാ​യം ന​ൽ​കു​ന്ന​ത്.

ഇ​ൻ​ഡ്യ​ൻ ക​മ്യൂ​ണി​റ്റി​യു​ടെ കീ​ഴി​ലു​ള്ള ഏ​ഴ് കു​ടും​ബ കൂ​ട്ടാ​യ്മ​ക​ളി​ൽ പോ​യ വാ​രാ​ന്ത്യ​ങ്ങ​ളി​ലാ​യി ധ്യാ​നം ന​ട​ന്നി​രു​ന്നു. ക​മ്യൂ​ണി​റ്റി ചാ​പ്ളെ​യി​ൻ ഫാ.​ഇ​ഗ്നേ​ഷ്യ​സ് ചാ​ലി​ശേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഓ​രോ കു​ടും​ബ കൂ​ട്ടാ​യ​മ​ക​ളു​മാ​ണ് ധ്യാ​ന​ത്തി​ന് ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്തി​യ​ത്.

വി​ശു​ദ്ധ വ​ച​ന​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി ആ​നു​കാ​ലി​ക ജീ​വി​ത​ത്തി​ലെ പ്ര​ശ്ന​ങ്ങ​ളെ ഉ​ൾ​ക്കൊ​ള്ളി​ച്ചു​ള്ള ആ​ത്മാ​ഭി​ഷേ​ക പ്ര​ഭാ​ഷ​ണ​ത്താ​ൽ ക്രി​സ്തു​വി​ന്‍റെ പീ​ഠാ​നു​ഭ​വ​കാ​ല​ത്തി​ന്‍റെ ഓ​ർ​മ്മ​ക​ൾ പു​തു​ക്കു​ന്ന വ​ലി​യ​നോ​യ​ന്പി​ൽ സ്വ​യം ശു​ദ്ധീ​ക​രി​യ്ക്കു​വാ​നും പ​രി​ശു​ദ്ധാ​ത്മാ​വി​ന്‍റെ അ​ത്ഭു​തം നേ​രി​ൽ അ​നു​ഭ​വി​യ്ക്കാ​നും ഉ​ത​കു​ന്ന ധ്യാ​ന​വി​ചി​ന്ത​ന ക​ർ​മ്മ​ങ്ങ​ളി​യ്ക്കേ് ഏ​വ​രേ​യും പ്രാ​ർ​ത്ഥ​നാ​പൂ​ർ​വം സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ക​മ്യൂ​ണി​റ്റി ചാ​പ്ളെ​യി​ൻ ഫാ.​ഇ​ഗ്നേ​ഷ്യ​സ് ചാ​ലി​ശേ​രി സി.​എം.​ഐ. അ​റി​യി​ച്ചു.

വി​വ​ര​ങ്ങ​ൾ​ക്ക്:

ഫാ.​ഇ​ഗ്നേ​ഷ്യ​സ് ചാ​ലി​ശേ​രി സി.​എം.​ഐ. 0221 629868/01789353004, ഡേ​വീ​സ് വ​ട​ക്കും​ചേ​രി (കോ​ർ​ഡി​നേ​ഷ​ൻ ക​മ്മ​റ്റി ക​ണ്‍​വീ​ന​ർ) 0221 5904183.


റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ