വി​യ​ന്ന​യി​ൽ ശാ​ലോം മീ​റ്റ് ജൂ​ണി​ൽ
Thursday, March 22, 2018 11:59 PM IST
വി​യ​ന്ന: ശാ​ലോം മീ​ഡി​യ ഓ​സ്ട്രി​യ ഒ​രു​ക്കു​ന്ന വ​ച​ന​വേ​ദി ’ശാ​ലോം മീ​റ്റ് 2018’ ജൂ​ണ്‍ 6, 7, 8, 9 തീ​യ​തി​ക​ളി​ൽ ന​ട​ക്ക​പ്പെ​ടും. ശാ​ലോം മീ​റ്റി​ന് തു​ട​ക്കം കു​റി​ച്ചു​കൊ​ണ്ടു​ള്ള ആ​ദ്യ​ദി​ന​ശു​ശ്രു​ഷ​ക​ൾ ജൂ​ണ്‍ 6 ബു​ധ​നാ​ഴ്ച വൈ​കി​ട്ട് 6 മു​ത​ൽ 22 ജി​ല്ല​യി​ലെ എ​സ്ലിം​ഗ് ദേ​വാ​ല​യ​ത്തി​ൽ വ​ച്ചും തു​ട​ർ​ന്ന് വ്യാ​ഴം, വെ​ള്ളി, ശ​നി ദി​ന​ങ്ങ​ളി​ൽ 22 ജി​ല്ല​യി​ലെ ത​ന്നെ സ്റ്റാ​ട്ട്ല​വ് ദേ​വാ​ല​യ​ത്തി​ലും ന​ട​ക്ക​പ്പെ​ടും. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 3 മു​ത​ൽ 20 വ​രെ​യും ശ​നി രാ​വി​ലെ 9:30 മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് 5 വ​രെ​യു​മാ​ണ് പ​രി​പാ​ടി ന​ട​ത്ത​പ്പെ​ടു​ക.

വ​ർ​ഷ​ങ്ങ​ളാ​യി ശാ​ലോ​മി​ന്‍റെ വി​വി​ധ പ്രോ​ഗ്രാ​മു​ക​ളി​ലും അ​മേ​രി​ക്ക​യി​ലും മ​റ്റ​ന​വ​ധി രാ​ജ്യ​ങ്ങ​ളി​ലും വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തി​വ​രു​ന്ന വ​ച​ന​പ്ര​ഘോ​ഷ​ക​നാ​യ ഫാ. ​ജി​ൽ​ട്ടോ ജോ​ർ​ജ്, ശാ​ലോം സ്ഥാ​പ​ക​നേ​താ​വും ചെ​യ​ർ​മാ​നു​മാ​യ ഷെ​വ. ബെ​ന്നി പു​ന്ന​ത്ത​റ എ​ന്നി​വ​രാ​ണ് ഈ ​വ​ർ​ഷ​ത്തെ ശാ​ലോം മീ​റ്റി​നു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. പ്ര​ശ​സ്ത ഗാ​യ​ക​നാ​യ സി​ബി തോ​മ​സ് ഗാ​ന​ശു​ശ്രു​ഷ​ക​ൾ ന​യി​ക്കും.

ജ​ർ​മ്മ​ൻ ഭാ​ഷാ​രാ​ജ്യ​ങ്ങ​ളാ​യ ഓ​സ്ട്രി​യ, ജ​ർ​മ്മ​നി, സ്വി​റ്റ​സ​ർ​ല​ൻ​ഡ് എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലെ സ​ഭ​യു​ടെ ച​രി​ത്ര​ത്തി​ൽ ഒ​രു നൂ​ത​ന​ദ്ധ്യാ​യം എ​ഴു​തി​ച്ചേ​ർ​ത്തു​കൊ​ണ്ട് 2016ൽ ​ശാ​ലോം ടൈം​സി​ന്‍റെ ജ​ർ​മ്മ​ൻ പ​തി​പ്പി​ന് തു​ട​ക്കം കു​റി​ച്ചി​രു​ന്നു. ഇ​പ്പോ​ൾ ജ​ർ​മ്മ​ൻ ഭാ​ഷ​യി​ൽ ആ​ദ്യ​ത്തെ വ​ച​ന​വേ​ദി ഒ​രു​ക്കി​യാ​ണ് ശാ​ലോം മീ​റ്റ് ഈ ​വ​ർ​ഷം ശ്ര​ദ്ധേ​യ​മാ​ക്കു​ന്ന​ത്. ജൂ​ണ്‍ 7 വ്യ​ഴാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞു 5.30 മു​ത​ൽ 8.30 വ​രെ സ്റ്റാ​റ്റ്ലൗ ദേ​വാ​ല​യ​ത്തി​ൽ ത​ന്നെ​യാ​ണ് ഓ​സ്ട്രി​യ​കാ​ർ​ക്ക് വേ​ണ്ടി​യു​ള്ള ആ​ദ്യ ജ​ർ​മ്മ​ൻ ശു​ശ്രു​ഷ​യും ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ജൂ​ണ്‍ 2, 3 തീ​യ​തി​ക​ളി​ൽ സ്വി​റ്റ​സ​ർ​ല​ൻ​ഡി​ലും ന​ട​ത്ത​പ്പെ​ടു​ന്ന ശാ​ലോം മീ​റ്റി​ന്‍റെ​യും നേ​തൃ​ത്വം വ​ഹി​ക്കു​ന്ന ശാ​ലോം ടീം ​മെ​യ് 29 മു​ത​ൽ ജൂ​ണ്‍ 11 വ​രെ വി​യ​ന്ന​യി​ൽ ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. ശാ​ലോം മീ​റ്റി​ലേ​ക്കു എ​ല്ലാ​വ​രെ​യും ഹൃ​ദ്യ​മാ​യി സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: ജോ​ബി ആ​ന്‍റ​ണി