വി​ഗ​ണി​ൽ ഫാ. ​സോ​ജി ഓ​ലി​ക്ക​ൽ ന​യി​ക്കു​ന്ന നോ​ന്പു​കാ​ല ധ്യാ​നം 24 മു​ത​ൽ
Thursday, March 22, 2018 11:56 PM IST
വി​ഗ​ണ്‍: ഗ്രേ​റ്റ് ബ്രി​ട്ട​ണ്‍ രൂ​പ​ത ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ കോ ​ഓ​ർ​ഡി​നേ​റ്റ​റും അ​ഭി​ഷേ​കാ​ഗ്നി കാ​ത്ത​ലി​ക് മി​നി​സ്ട്രീ​സ്, സെ​ഹി​യോ​ൻ യൂ​റോ​പ്പ് എ​ന്നി​വ​യു​ടെ ഡ​യ​റ​ക്ട​റും പ്ര​ശ​സ്ത വ​ച​ന പ്ര​ഘോ​ഷ​ക​നു​മാ​യ റ​വ. ഫാ. ​സോ​ജി ഓ​ലി​ക്ക​ൽ ന​യി​ക്കു​ന്ന നോ​ന്പു​കാ​ല ധ്യാ​നം മാ​ർ​ച്ച് 24, 25 (ശ​നി, ഞാ​യ​ർ) തീ​യ​തി​ക​ളി​ൽ വി​ഗ​ണി​ൽ വ​ച്ചു ന​ട​ക്ക​പ്പെ​ടും.

ഗ്രേ​റ്റ് ബ്രി​ട്ട​ണ്‍ രൂ​പ​ത ബി​ഷ​പ്പ് മാ​ർ. ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ ര​ണ്ടു​ദി​വ​സ​ത്തെ ധ്യാ​ന​ത്തി​ന്‍റെ സ​മാ​പ​ന​ശു​ശ്രൂ​ഷ​ക​ൾ​ക്ക് മു​ഖ്യ കാ​ർ​മ്മി​ക​ത്വം വ​ഹി​ക്കും. വ​ലി​യ നോ​ന്പി​നോ​ട​നു​ബ​ന്ധി​ച്ചു ന​ട​ത്ത​പ്പെ​ടു​ന്ന ധ്യാ​ന​ത്തി​ൽ സെ​ഹി​യോ​ൻ യു​കെ​യു​ടെ സ്കൂ​ൾ ഓ​ഫ് ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ടീം ​കു​ട്ടി​ക​ൾ​ക്കാ​യു​ള്ള ശു​ശ്രൂ​ഷ​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും. 24ന് ​ശ​നി​യാ​ഴ്ച വൈ​കി​ട്ട് 4 മു​ത​ൽ രാ​ത്രി 9 വ​രെ​യാ​ണ് ധ്യാ​നം. 25 ന് ​ഓ​ശാ​ന ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 2 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ധ്യാ​ന​ത്തി​ൽ വൈ​കി​ട്ട് അ​ഞ്ചോ​ടു​കൂ​ടി മാ​ർ സ്രാ​ന്പി​ക്ക​ലി​ന്‍റെ മു​ഖ്യ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ വി. ​കു​ർ​ബാ​ന​യും തു​ട​ർ​ന്ന് ഓ​ശാ​ന ഞാ​യ​ർ തി​രു​ക്ക​ർ​മ്മ​ങ്ങ​ളും ന​ട​ക്കും.

വ​ലി​യ നോ​ന്പി​നൊ​രു​ക്ക​മാ​യു​ള്ള വാ​ർ​ഷി​ക​ധ്യാ​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത് ജീ​വി​ത വി​ശു​ദ്ധി​യും ന​വീ​ക​ര​ണ​വും പ്രാ​പി​ക്കു​വാ​ൻ വി​ഗ​ണ്‍ കാ​ത്ത​ലി​ക് ക​മ്മ്യൂ​ണി​റ്റി​ക്കു​വേ​ണ്ടി ചാ​പ്ല​യി​ൻ റ​വ. ഫാ. ​ജി​നോ അ​രീ​ക്കാ​ട്ട് യേ​ശു​നാ​മ​ത്തി​ൽ മു​ഴു​വ​ൻ വി​ശ്വാ​സി​ക​ളെ​യും ക്ഷ​ണി​ക്കു​ന്നു.

സ്ഥ​ലം .
ST.MARYS HALL
STANDISH GATE
WIGAN WN11 XL

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: സ​ജി 07500521919, റീ​ന 07932645209.

റി​പ്പോ​ർ​ട്ട്: ബാ​ബു ജോ​സ​ഫ്